കല്യാണം കഴിഞ്ഞിട്ട് സിന്ദൂരം എവിടെയെന്ന് വിമർശനം, അത് തന്റെ ചോയ്‌സെന്ന് നടി

സിന്ദൂരം തൊടാതെയുള്ള ചിത്രങ്ങള്‍ പങ്കുവെച്ചതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്
ദിഷ/ ഇന്‍സ്റ്റഗ്രാം
ദിഷ/ ഇന്‍സ്റ്റഗ്രാം

ജൂലൈ 16നാണ് നടി ദിഷ പര്‍മറും ഗായകന്‍ രാഹുല്‍ വൈദ്യയും വിവാഹിതരാവുന്നത്. വിവാഹ ആഘോഷങ്ങള്‍ക്കുശേഷം സോഷ്യല്‍ മീഡിയയില്‍ സജീവമായതിനു പിന്നാലെ ദിഷയ്ക്ക് സൈബറാക്രമണം. താരം സിന്ദൂരം തൊടാതെയുള്ള ചിത്രങ്ങള്‍ പങ്കുവെച്ചതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. തൊട്ടുപിന്നാലെ മറുപടിയുമായി ദിഷ രംഗത്തെത്തി. 

പിങ്ക് സാരി ധരിച്ചുകൊണ്ടുള്ള ചിത്രങ്ങളാണ് ദിഷ പോസ്റ്റ് ചെയ്തത്. തുടര്‍ന്ന് സിന്ദൂരം എന്തുകൊണ്ടാണ് തൊടാത്തത് എന്ന ചോദ്യവുമായി നിരവധി കമന്റുകള്‍ എത്തി. അതോടെ സിന്ദൂരം തൊടുന്നതും തൊടാത്തതും തന്റെ ചോയ്‌സാണെന്ന് താരം വ്യക്തമാക്കിയത്. 


ഞാന്‍ സിന്ദൂരം തൊടാത്തതുകൊണ്ട് എന്റെ കമന്റ് ബോക്‌സ് നെഗറ്റിവിറ്റികൊണ്ട് നിറക്കുന്ന എല്ലാവരോടുമാണ്, അത് എന്റെ ചോയ്‌സാണ്. എനിക്ക് സിന്ദൂരം തൊടണമെന്നു തോന്നുമ്പോള്‍ ഞാന്‍ തൊടും. എനിക്ക് അത് ഓകെയാണ്. എന്റെ ഭര്‍ത്താവിനും കുടുംബത്തിനുമെല്ലാം ഓകെയാണ്. നിങ്ങള്‍ക്ക് എന്താണ് ബുദ്ധിമുട്ട്? - താരം കമന്റായി കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com