‘നാഗവല്ലി’യെ ഓർമ്മിപ്പിച്ച് ശോഭന; ശ്രദ്ധനേടി വിഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th August 2021 03:31 PM  |  

Last Updated: 08th August 2021 03:31 PM  |   A+A-   |  

shobana

ചിത്രം: ഇൻസ്റ്റ​ഗ്രാം

 

രിയറിലെ ഏറ്റവും ശ്രദ്ധ നേടിയ കഥാപാത്രങ്ങളിലൊന്നായ ‘നാഗവല്ലി’യെ ഓർമ്മിപ്പിച്ച് ശോഭനയുടെ വിഡിയോ. നൃത്തത്തിന്റെ വേഷവിധാനങ്ങളിൽ ഒരു വരാന്തയിലൂടെ നടന്നുവരുന്ന ശോഭനയെ ആണ് വീഡിയോയിൽ കാണുക. ഞാൻ എന്റെ ഭൂതകാലത്തിന്റെയും അനുഭവങ്ങളുടെയും തുടർച്ചയാണെന്ന് വിഡിയോയുടെ പശ്ചാതലത്തിൽ ശോ‌ഭന പറയുന്നതും കേൾക്കാം. 

മന്ത്ര, നാഗവല്ലി, മലയാളം മൂവീസ് എന്നീ ഹാഷ്ടാഗുകളോടെയാണ് താരം ഇൻസ്റ്റ​ഗ്രാമിൽ വിഡിയോ പങ്കുവച്ചിരിക്കുന്നത്. 1993 ഡിസംബർ 23നാണ് മണിച്ചിത്രത്താഴ് തിയേറ്ററുകളിലെത്തിയത്. പുറത്തിറങ്ങിയിട്ട് 27 വർഷങ്ങൾ പിന്നിട്ടെങ്കിലും സിനിമാപ്രേമികളുടെ മനസ്സിൽ ഇന്നും മായാത്ത സിനിമാനുഭവമാണ് ചിത്രം സമ്മാനിച്ചത്. “ആ നാഗവല്ലി മാജിക് ഒരിക്കലും നിങ്ങളെ വിട്ടുപോവില്ല,” എന്നാണ് ശോഭനയുടെ വിഡിയോയ്ക്ക് ആരാധകരുടെ കമന്റ്.