8 ലക്ഷത്തിനു പുറമേ 32 ലക്ഷം രൂപ കൂടി; കാറിന്റെ നികുതി പൂർണമായും അടച്ച് വിജയ്‌ 

ആഡംബര കാറിന്റെ പ്രവേശന നികുതി പൂർണമായും അടച്ച് നടൻ വിജയ്
വിജയ്/ഫയല്‍ ചിത്രം
വിജയ്/ഫയല്‍ ചിത്രം

ചെന്നൈ: ഇറക്കുമതി ചെയ്ത ആഡംബര കാറിന്റെ പ്രവേശന നികുതി പൂർണമായും അടച്ച് നടൻ വിജയ്. നികുതി ഒഴിവാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളുകയും പിഴ വിധിക്കുകയും ചെയ്തതിനെ തുടർന്നാണ് തുക അടച്ചത്. നേരത്തെ അടച്ച 8 ലക്ഷത്തിനു പുറമേ 32 ലക്ഷം രൂപ കൂടിയാണ് അടച്ചത്. 

യുകെയിൽ നിന്ന് ഇറക്കുമതി ചെയ്ത റോൾസ് റോയ്സ് ഗോസ്റ്റ് കാറിന് ഇറക്കുമതി ചുങ്കത്തിനു പുറമേ പ്രവേശന നികുതി കൂടി ചുമത്തിയതു ചോദ്യം ചെയ്താണു നടൻ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. 2012ലാണ് വിജയ് കാർ വാങ്ങിയത്. രൂക്ഷ വിമർശനത്തോടെയാണ് വിജയ് യുടെ ഹർജി കോടതി തള്ളിയത്. ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. ഇതിനെതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ സമർപ്പിച്ച വിജയ് നികുതി അടയ്ക്കാൻ തയാറാണെന്നു അറിയിച്ചു. 

വിധിയിൽ തനിക്കെതിരെയുള്ള പരാമർശങ്ങൾ നീക്കണമെന്ന് വിജയ് അപ്പീലിൽ ആവശ്യപ്പെട്ടു. ഹർജി പരിഗണിച്ച ഡിവിഷൻ ബെഞ്ച്  സിംഗിൾ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്ത് നികുതി പൂർണമായും അടയ്ക്കാൻ നിർദേശിക്കുകയായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com