'സിംഹം എന്നും സിംഹമായിരിക്കും', കമലിസത്തിന്റെ 62 വർഷങ്ങൾ; ആഘോഷമാക്കി വിക്രം ടീം 

കമൽ ഹാസന് ആശംസകൾ അറിയിച്ചുകൊണ്ട് ​ഗംഭീര പോസ്റ്ററാണ് വിക്രം ടീം പുറത്തിറക്കിയത്
വിക്രം പോസ്റ്റർ
വിക്രം പോസ്റ്റർ

മൽഹാസൻ സിനിമ ജീവിതത്തിൽ 62 വർഷങ്ങൾ പൂർത്തിയാക്കുകയാണ്. നാലാം വയസിൽ ബാലതാരമായി സിനിമയിലെത്തിയ കമൽ ഹാസൻ ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ്. കമലിസത്തിന്റെ 62 വർഷങ്ങൾ ആഘോഷമാക്കുകമായാണ് അദ്ദേഹത്തിന്റെ പുതിയ ചിത്രം വിക്രമിന്റെ അണിയറ പ്രവർത്തകർ. 

കമൽ ഹാസന് ആശംസകൾ അറിയിച്ചുകൊണ്ട് ​ഗംഭീര പോസ്റ്ററാണ് വിക്രം ടീം പുറത്തിറക്കിയത്. സിംഹം എന്നും സിംഹമായിരിക്കും എന്ന കുറിപ്പിലാണ് പോസ്റ്ററെത്തുന്നത്. ചോര ഇറ്റുന്ന വടിവാളുമായി നിൽക്കുന്ന കമൽ ഹാസനാണ് പോസ്റ്ററിൽ. ലോകേഷ് കനരാജാണ് പോസ്റ്റർ പുറത്തുവിട്ടത്. ഞങ്ങളെ എന്നും പ്രചോദിപ്പിക്കൂ എന്ന അടിക്കുറിപ്പിലാണ് ലോകേഷിന്റെ ട്വീറ്റ്. 

നാലാം വയസിൽ കാലത്തൂർ കണ്ണമ്മ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. ബാലതാരമായി അഞ്ചു സിനിമകളിലും അദ്ദേഹം അഭിനയിച്ചു. 1962 ൽ പുറത്തിറങ്ങിയ കണ്ണും കരളുമാണ് കമൽഹാസന്റെ ആദ്യ മലയാളം ചിത്രം. 

വൻ താരനിരയിലാണ് വിക്രം എത്തുന്നത്. കമൽ ഹാസനൊപ്പം ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആക്ഷൻ പൊളിറ്റിക്കൽ ത്രില്ലറാണ് ചിത്രം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com