‘മുഖം മൂടി അണിഞ്ഞ വർഗീയവാദികളെ ഒറ്റപ്പെടുത്തണം; സിനിമയിലും രാഷ്ട്രീയത്തിലും’: ജൂഡ് 

അഫ്ഗാനിസ്ഥാനിൽ താലിബാന്‍ അധികാരം പിടിച്ചടക്കിയതിനെ തുടര്‍ന്നായിരുന്നു പ്രതികരണം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

താലിബാൻ വിഷയത്തിൽ പ്രതികരിച്ച് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. ‘മുഖം മൂടി അണിഞ്ഞ വർഗീയ വാദികളെ നേരത്തെ തിരിച്ചറിഞ്ഞു ഒറ്റപ്പെടുത്തിയാൽ ഒരു പരിധി വരെ കാബൂൾ ആവർത്തിക്കാതിരിക്കാം. അത് സിനിമയിൽ ആയാലും എഴുത്തിലായാലും രാഷ്ട്രീയത്തിലായാലും.’ എന്നാണ് സംവിധായകൻ ഫേസ്ബുക്കിൽ കുറിച്ചത്. അഫ്ഗാനിസ്ഥാനിൽ താലിബാന്‍ അധികാരം പിടിച്ചടക്കിയതിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇതിന് പിന്നാലെ പോസ്റ്റിലെ ചില മുനവച്ച ലക്ഷ്യങ്ങൾ ആരെയാക്കെ ഉന്നമിടുന്ന എന്ന ചോദ്യവും കമന്റ് ബോക്സിൽ നിറയുകയാണ്. നേരത്തെ വിഷയത്തിൽ പ്രതികരണവുമായി ​ഗായകൻ ഹരീഷ് ശിവരാമകൃഷ്ണനും സിത്താരയും അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. താലിബാന്‍ വിസ്മയമായി തോന്നുന്നവര്‍ തന്നെ അണ്‍ഫോളോ ചെയ്യണമെന്നായിരുന്നു ഹരീഷിന്റെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com