'പിടികിട്ടാപ്പുള്ളി'യുടെ റിലീസ് ഇന്ന്, ഇന്നലെ മുതൽ വ്യാജ പതിപ്പ് ടെല​ഗ്രാമിൽ; സംവിധായകൻ ലൈവിൽ 

സിനിമ റിലീസ് ചെയ്യാനിരിക്കെ സന്തോഷത്തിന് പകരം സങ്കടം പങ്കുവയ്ക്കാനാണ് ജിഷ്ണു ലൈവിൽ എത്തിയത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

ന്ന് റിലീസ് പ്രഖ്യാപിച്ചിരുന്ന സണ്ണി വെയിൻ അഹാന കൃഷ്ണ ചിത്രം 'പിടികിട്ടാപ്പുള്ളി'യുടെ വ്യാജ പതിപ്പ് ഇന്നലെ മുതൽ ടെല​ഗ്രാമിൽ. ജിഷ്ണു ശ്രീകണ്ഠൻ ആദ്യമായി ചെയ്ത ചിത്രം ജിയോ സിനിമ എന്ന ഒടിടി പ്ലാറ്റ്ഫോമിൽ ഇന്ന് റിലീസ് ചെയ്യാനിരിക്കെയാണ് വ്യാജൻ പുറത്തിറങ്ങിയത്. സംഭവത്തിൽ പരാതി നൽകുമെന്ന് ഫേസ്ബുക്ക് ലൈവിൽ ജിഷ്ണു പറഞ്ഞു. 

ഇന്ന് പതിനൊന്ന് മണിക്ക് സിനിമ റിലീസ് ചെയ്യാനിരിക്കെ സന്തോഷത്തിന് പകരം സങ്കടം പങ്കുവയ്ക്കാനാണ് ജിഷ്ണു ലൈവിൽ എത്തിയത്. തലേന്ന് വിളിച്ച എല്ലാവരും ചിത്രം ടെല​ഗ്രാമിൽ എത്തി എന്ന വിവരമാണ് ജിഷ്ണുവിനോട് പങ്കുവച്ചത്. നാല് വർഷത്തിലേറെ പരിശ്രമിച്ചതിന്റെ ഫലമായി ചെയ്ത സിനിമ നേരിട്ട അനുഭവത്തിൽ തളർന്നിരിക്കുകയാണ് സംവിധായകൻ. "നാലര കൊല്ലം ഞാൻ ഈ സിനിമയ്ക്കായി ജീവിതം മാറ്റുവച്ചു. സിനിമ നല്ലതോ ചീത്തയോ എന്നത് രണ്ടാമത്തെ കാര്യം. എന്നെ വിശ്വസിച്ച് പണം മുടക്കിയ നിർമാതാവുണ്ട്. ജിയോ പോലുള്ള പ്ലാറ്റ്ഫോം സിനിമയുടെ ഡിജിറ്റൽ റൈറ്റ്സ് വാങ്ങുകയും ചെയ്തു. എന്നിട്ടും ഇത്രയും വലിയൊരു പ്ലാറ്റ്ഫോമിൽ നിന്നു തന്നെ ചിത്രം ലീക്ക് ആയി". 

"ഇനി ഇവർ മലയാള സിനിമകൾ വാങ്ങാതെയാകും. ഇതാണല്ലോ അവസ്ഥ. എന്നെപ്പോലെ സിനിമ കണ്ടു നടക്കുന്ന സംവിധായകരുടെ അവസ്ഥയും പരിപാകരമാകും. ടെലിഗ്രാമിൽ സിനിമ കണ്ടു എന്ന് പറഞ്ഞ് ഇനി ദയവ് ചെയ്ത് ആരും എന്നെ വിളിക്കരുത്. നല്ല മനസുള്ളവർ ജിയോ പ്ലാറ്റ്ഫോമിലൂടെ തന്നെ സിനിമ കാണണം", ജിഷ്ണു പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com