'ആ വാർത്ത ശരിയല്ല, എനിക്ക് കാഴ്ചയൊന്നും കിട്ടിയിട്ടില്ല': വൈക്കം വിജയലക്ഷ്മി, വിഡിയോ 

പ്രചരിക്കുന്ന വാർത്ത ആരും വിശ്വസിക്കരുതെന്ന് വിജയലക്ഷ്മി പറഞ്ഞു
വൈക്കം വിജയലക്ഷ്മി/ചിത്രം: ഫേസ്ബുക്ക്
വൈക്കം വിജയലക്ഷ്മി/ചിത്രം: ഫേസ്ബുക്ക്

കാഴ്ച ലഭിച്ചെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച് ഗായിക വൈക്കം വിജയലക്ഷ്മി. തെറ്റിദ്ധാരണയുടെ പേരിൽ പ്രചരിക്കുന്ന വാർത്ത ആരും വിശ്വസിക്കരുതെന്ന് വിജയലക്ഷ്മി പറഞ്ഞു.  ഫേസ്ബുക്കിൽ പങ്കുവച്ച വിഡിയോയിലാണ് ഇക്കാര്യങ്ങൾ വിവരിച്ചത്. 

‘യുട്യൂബിൽ ഒരു വാർത്ത കണ്ട് ധാരാളം ആളുകൾ വിളിക്കുന്നുണ്ട്. പക്ഷേ ആ വാർത്ത ശരിയല്ല. എനിക്ക് കണ്ണിന് കാഴ്ചയൊന്നും കിട്ടിയിട്ടില്ല. ഇപ്പോൾ അമേരിക്കയിൽ ചികിത്സ നടന്നുകൊണ്ടിരിക്കുകയാണ്. മരുന്ന് കഴിക്കുന്നതിന്റെ പുരോഗതിയുണ്ട്. കൂടുതൽ വെളിച്ചം കണ്ടു തുടങ്ങിയെന്നല്ലാതെ കാഴ്ച  കിട്ടിയിട്ടില്ല. അടുത്ത വർഷം അമേരിക്കയിൽ പോയി ബാക്കി ചികിത്സകൾ കൂടി നടത്തിയ ശേഷമേ കാഴ്ച ലഭിക്കൂ. 

തെറ്റിദ്ധാരണയുടെ പുറത്തായിരിക്കും അത്തരത്തിലൊരു വാർത്ത വന്നതെന്നും എല്ലാം ശരിയായതിന് ശേഷം കാര്യങ്ങൾ അറിയിക്കാമെന്നും വിജയലക്ഷ്മി വിഡിയോയിൽ പറ‍ഞ്ഞു. അടുത്തിടെ ചില മാധ്യമങ്ങൾ വിജയലക്ഷ്മിക്കു കാഴ്ച കിട്ടിയെന്ന തരത്തിൽ വാർത്ത നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് സത്യാവസ്ഥ വെളിപ്പെടുത്തി വിജയലക്ഷ്മി തന്നെ രം​ഗത്തെത്തിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com