'ഉഗ്രന്‍ മീന്‍കറി' എന്ന് കരീന, 'എപ്പിക്ക്' എന്ന് മലൈകയും; പ്രിയപ്പെട്ട ഷെഫിനെ പരിചയപ്പെടുത്തി താരസുന്ദരിമാര്‍

കിച്ചണ്‍ ക്വീന്‍, ഹാപ്പി മീല്‍ എന്നിങ്ങനെയാണ് പാചകത്തിന് നല്‍കിയ വിശേഷണം
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രം
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രം

റ്റസുഹൃത്തുക്കളാണ് ബോളിവുഡ് നടിമാരായ കരീന കപൂറും മലൈക അറോറയും. ഒന്നിച്ചുള്ള യാത്രകളുടെയും പാര്‍ട്ടികളുടെയുമൊക്കെ വിശേഷങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയ വഴി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ താരസുന്ദരിമാര്‍ പങ്കുവച്ച ഒരു ഗംഭീര മീന്‍കറിയാണ് ഇന്‍സ്റ്റഗ്രാമില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

മലൈകയുടെ അമ്മ ജോയ്‌സി അറോറ ഉണ്ടാക്കിയ കറിയാണ് താരസുന്ദരിമാരുടെ ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസില്‍ ഇടംപിടിച്ചത്. ഏറ്റവും മികച്ച ഭക്ഷണം പാകം ചെയ്ത് നല്‍കിയതിനുള്ള നന്ദി കുറിച്ചായിരുന്നു കരീനയുടെ പോസ്റ്റ്. കിച്ചണ്‍ ക്വീന്‍, ഹാപ്പി മീല്‍ എന്നിങ്ങനെയാണ് പാചകത്തിന് നല്‍കിയ വിശേഷണം. അമ്മയുടെ മീന്‍കറി ഇതിഹാസമാണെന്നായിരുന്നു മലൈകയുടെ വാക്കുകള്‍.

മുമ്പും മലൈകയുടെ അമ്മയുടെ പാചകത്തെ കരീന പ്രകീര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം സ്റ്റൂ പോലൊരു ഫിഷ് കറിയാണ് കരീനയ്ക്കായി ജോയ്‌സി വിളമ്പിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com