മൊബൈൽ ഫോണിന് അടിമ, 11 മാസത്തേക്ക്  ഫോൺ ഉപേക്ഷിച്ച് ആമിർ ഖാൻ

അടുത്ത സിനിമയില്‍ ശ്രദ്ധിക്കാനും, കൂടുതല്‍ സമയം കുടുംബത്തോട് ചിലവഴിക്കാനുമാണ് മൊബൈലിൽ നിന്ന് ചെറിയ ബ്രേക്ക് എടുക്കുന്നത്
ആമിർ ഖാൻ/ഫയല്‍ ചിത്രം
ആമിർ ഖാൻ/ഫയല്‍ ചിത്രം

രു വർഷത്തേക്ക് മൊബൈൽ ഫോൺ ഉപയോ​ഗം പൂർണമായും ഒഴിവാക്കാൻ തീരുമാനിച്ച് ബോളിവുഡ് താരം ആമിർ ഖാൻ. വരുന്ന ഡിസംബര്‍ മാസംവരെ തന്‍റെ മൊബൈല്‍ താരം സ്വിച്ച് ഓഫ് ചെയ്തത്. അടുത്ത സിനിമയില്‍ ശ്രദ്ധിക്കാനും, കൂടുതല്‍ സമയം കുടുംബത്തോട് ചിലവഴിക്കാനുമാണ് മൊബൈലിൽ നിന്ന് ചെറിയ ബ്രേക്ക് എടുക്കുന്നത്. 

സോഷ്യൽ മീഡിയയിലും ഇനി താരത്തെ അധികമായി കാണാനാവില്ല. അക്കൗണ്ടുകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കാനാണ് തീരുമാനം. എന്നാൽ പുതിയ സിനിമ 'ലാല്‍ സിംഗ് ചദ്ദ' പുറത്തിറങ്ങുന്നതുവരെ, അതിന്‍റെ പ്രമോഷന്‍ ജോലികള്‍ക്കായി അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഇദ്ദേഹത്തിന്‍റെ ടീം കൈകാര്യം ചെയ്യും. ജോലി സംബന്ധമായ കാര്യങ്ങള്‍ക്ക് മാനേജര്‍ വഴി ആമിറിനെ ലഭ്യമാകുമെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

താൻ സെൽഫോണിന് അടിമയാണെന്നും അത് തന്റെ വ്യക്തിപരവും തൊഴിൽപരവുമായ ഇടത്തെ സ്വാധീനിക്കുന്നുവെന്നും ആമിറിന് തോന്നുന്നു. ഇതിനാലാണ് എല്ലാ ഡിജിറ്റൽ ആശയവിനിമയ സംവിധാനങ്ങളും ഇടക്കാലത്തേക്ക് ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്ന് ആമിർ ഖാനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. ചില സ്മാർട്ട് ഫോൺ കമ്പനികളുടെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് താരം. അതിനാൽ തീരുമാനത്തിൽ വരും ദിവസങ്ങളിൽ മാറ്റമുണ്ടാകാനും സാധ്യതയുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com