കലാസംവിധായകൻ രാജന്‍ വരന്തരപ്പിള്ളി അന്തരിച്ചു

ഒരു സിബിഐ ഡയറിക്കുറിപ്പ്, ഇരുപതാംനൂറ്റാണ്ട് തുടങ്ങി 45 ഓളം സിനിമകളുടെ കലാസംവിധാനം നിർവഹിച്ചിട്ടുണ്ട്
രാജന്‍ വരന്തരപ്പിള്ളി / ഫയല്‍ ചിത്രം
രാജന്‍ വരന്തരപ്പിള്ളി / ഫയല്‍ ചിത്രം

തൃശൂർ : കലാസംവിധായകൻ രാജന്‍ വരന്തരപ്പിള്ളി അന്തരിച്ചു. 63 വയസ്സായിരുന്നു. ദീർഘകാലമായി  അസുഖബാധിതനായിരുന്ന രാജൻ ഒരാഴ്ചയിലേറെയായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒരു സിബിഐ ഡയറിക്കുറിപ്പ്, ഇരുപതാംനൂറ്റാണ്ട്, മൂന്നാംമുറ, അധിപൻ, കുടുംബപുരാണം, ഭൂമിയിലെ രാജാക്കൻമാർ തുടങ്ങി 45 ഓളം സിനിമകളുടെ കലാസംവിധാനം നിർവഹിച്ചിട്ടുണ്ട്.

വരന്തരപ്പിള്ളി കോരനൊടി പുത്തന്‍ചിറക്കാരനായ രാജന്‍ പരസ്യകലയിലൂടെയാണ് സിനിമ രംഗത്തെത്തുന്നത്.  കലയോടുള്ള അഭിനിവേശം മൂലം ചെറുപ്പത്തിലേ മദ്രാസിലേക്ക് കുടിയേറുകയായിരുന്നു. 1979ൽ പുറത്തിറങ്ങിയ പൊന്നിൽകുളിച്ച രാത്രിയിലൂടെയാണ് സ്വതന്ത്ര കലാസംവിധായകനാകുന്നത്. 

കെ. മധു, സാജൻ, സത്യൻ അന്തിക്കാട്, പി.ജി. വിശ്വംഭരൻ, തമ്പി കണ്ണന്താനം തുടങ്ങിയ സൂപ്പർ ഹിറ്റ് സംവിധായകരോടൊപ്പം നിരവധി ചിത്രങ്ങളിൽ രാജൻ കലാസംവിധായകനായി. സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത തുടങ്ങി ഒമ്പത് സിനിമകളിൽ കെ മധുവിനോടൊപ്പം പ്രവർത്തിച്ച രാജൻ പത്ത് സിനിമകളിൽ സാജനോടൊപ്പവും പ്രവർത്തിച്ചു. ഫ്ലവറിയാണ് ഭാര്യ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com