അപ്പം തിന്നാ പോരേ? കുഴി എണ്ണണോ? ; 'ഉരുളയ്ക്ക് ഉപ്പേരി' മറുപടികളുമായി മോഹന്‍ലാല്‍

ആസ്‌ക്ക് മോഹന്‍ലാല്‍ എന്ന ഹാഷ്ടാഗില്‍ ദൃശ്യം റിലീസിനോടനുബന്ധിച്ചാണ് ട്വിറ്ററിലെ ഈ സംവാദം
ചിത്രം: ട്വിറ്റര്‍
ചിത്രം: ട്വിറ്റര്‍

ട്വിറ്ററിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയാണ് നടന്‍ മോഹന്‍ലാല്‍. 'ആസ്‌ക്ക് മോഹന്‍ലാല്‍' എന്ന ഹാഷ്ടാഗില്‍ ദൃശ്യം 2 റിലീസിനോടനുബന്ധിച്ചാണ് ട്വിറ്ററിലെ ഈ സംവാദം. നര്‍മ്മം കലര്‍ന്ന ചോദ്യങ്ങള്‍ മുതല്‍ പുത്തന്‍ സിനിമാക്കാര്യങ്ങള്‍ വരെയാണ് ആരാധകര്‍ താരത്തിനായി കാത്തുവച്ചത്. ചോദ്യങ്ങള്‍ക്കൊക്കെയും ഞൊടിയിടയില്‍ ഉത്തരങ്ങള്‍ കുറിച്ചിരിക്കുകയാണ് താരം.

ഇന്നലെ പങ്കുവച്ച വിഡിയോയില്‍ ഇന്ന് വൈകിട്ട് മൂന്നര മുതല്‍ ആരാധകരുമായി സംസാരിക്കാന്‍ എത്തുമെന്ന് മോഹന്‍ലാല്‍ അറിയിച്ചിരുന്നു. ദൃശ്യത്തിന്റെ ട്രെയിലറിന് നല്‍കിയ വരവേല്‍പ്പിന് നന്ദി പറഞ്ഞാണ് താരം നേരിട്ട് സംസാരിക്കാന്‍ എത്തുന്ന കാര്യം പങ്കുവച്ചത്. ഇന്ന് കൃത്യം 3:30ന് തന്നെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി അദ്ദേഹം എത്തി.

ജീവിതത്തില്‍ മുന്നോട്ടുനയിക്കുന്ന ഘടകം എന്താണെന്നായിരുന്നു ആദ്യ ചോദ്യം. സിനിമ എന്നാണ് ഇതിന് മോഹന്‍ലാല്‍ നല്‍കിയ ഉത്തരം. ഇഷ്ടപ്പെട്ട കാര്‍ട്ടൂണ്‍ ഏതാണെന്ന ചോദ്യത്തിന് ബോബനും മോളിയും എന്നായിരുന്നു മറുപടി. അടുത്ത സിനിമയെക്കുറിച്ചും ദൃശ്യത്തിന്റെ തിയറ്റര്‍ റിലീസിനെക്കുറിച്ചുമൊക്കെ ആരാധകര്‍ ചോദ്യമുയര്‍ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com