കറുപ്പ് ലെഹങ്കയിൽ തിളങ്ങിയ കിയാര; ഈ സൂപ്പർ ഹോട്ട് ലുക്കിന് വില ലക്ഷങ്ങൾ
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd February 2021 10:51 AM |
Last Updated: 23rd February 2021 10:51 AM | A+A A- |
കിയാര അദ്വാനി/ ചിത്രം: ഫേസ്ബുക്ക്
ദാദാ സാഹിബ് ഫാൽക്കെ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ കറുപ്പ് ലെഹങ്കയിലാണ് നടി കിയാര അദ്വാനി തിളങ്ങിയത്. ക്ലാസിക് ബ്ലാക് ലെഹങ്കയ്ക്ക് മോഡേൺ ട്വിസ്റ്റ് നൽകിയാണ് കിയാര റെഡ് കാർപ്പറ്റിലെത്തിയത്.
ഫുൾ സീക്വിൻസ് വർക്കുകൾ നിറഞ്ഞ സിംഗിൾ കളർ ലെഹങ്കയുടെ ഡീപ്പ് വി നെക്ക് ആണ് സ്റ്റൈൽ സ്റ്റേറ്റ്മെന്റ്. ദുപ്പട്ട ഒഴിവാക്കി എംബെല്ലിഷ്മെന്റും ടാസിൽസും ചേർത്താണ് ലെഹങ്കയ്ക്ക് എലഗന്റ് ലുക്ക് നൽകിയിരിക്കുന്നത്.
പേൾ ചോക്കറും മോതിരവുമാണ് ആക്സസറീസ് ആയി ഉപയോഗിച്ചത്. പോണീടെയ്ൽ ഹെയർസ്റ്റൈലും സിംപിൾ മേക്കപ്പും കൂടിയായപ്പോൾ ലുക്ക് പൂർണ്ണമായി. സാവ് (SAV) കൗച്ചേഴ്സ് ഒരുക്കിയ ഈ ലെഹങ്കയുടെ വില 2,27,500 രൂപയാണ്.