ഗുണ്ടും ഒട്ടകപക്ഷിയുമായി പ്രിയങ്ക ചോപ്ര, ട്രോളുകളില്‍ നിറഞ്ഞ് താരത്തിന്റെ ബോള്‍ ഡ്രസ് ; വൈറല്‍

പ്രിയങ്ക ചോപ്ര തന്നെയാണ് തന്നെക്കുറിച്ചുള്ള രസകരമായ ട്രോളുകള്‍ പങ്കുവെച്ചത്
പ്രിയങ്കയെക്കുറിച്ചുള്ള ട്രോളുകൾ, ബോൾ ഡ്രസ്സിൽ പ്രിയങ്ക/ ഇൻസ്റ്റ​ഗ്രാം
പ്രിയങ്കയെക്കുറിച്ചുള്ള ട്രോളുകൾ, ബോൾ ഡ്രസ്സിൽ പ്രിയങ്ക/ ഇൻസ്റ്റ​ഗ്രാം

വ്യത്യസ്തമായ ലുക്കുകളിലൂടെ ആരാധകരെ അമ്പരപ്പിക്കാറുള്ള നടിയാണ് പ്രിയങ്ക ചോപ്ര. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്നത് താരത്തിന്റെ ഒരു ബോള്‍ ഡ്രസ് ലുക്കാണ്. പച്ച നിറത്തിലുള്ള പൊല്‍ക ഡോട്ടഡ് ബോള്‍ ഡ്രസ്സ് അണിഞ്ഞു നില്‍ക്കുന്ന പ്രിയങ്കയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചിരി നിറക്കുന്നത്. ഒരു ബോളിനുള്ളില്‍ കുടുങ്ങിയതുപോലെയാണ് പ്രിയങ്കയുടെ വസ്ത്രം. ഇത് ട്രോളന്മാരുടെ കണ്ണില്‍ പെട്ടതോടെ ചിത്രം ട്രോളുകളില്‍ നിറയുകയാണ്. ഒട്ടകപ്പക്ഷിയായും ഗുണ്ടായും ക്രിക്കറ്റ് ബോളായുമെല്ലാം പ്രിയങ്കയെ രൂപമാറ്റം വരുത്തി അവതരിപ്പിച്ചിരിക്കുകയാണ് ട്രോളന്മാര്‍. 

പ്രിയങ്ക ചോപ്ര തന്നെയാണ് തന്നെക്കുറിച്ചുള്ള രസകരമായ ട്രോളുകള്‍ പങ്കുവെച്ചത്. ട്രോളുകളെയെല്ലാം പ്രശംസിച്ചുകൊണ്ടാണ് താരം പങ്കുവെച്ചത്. ഹാല്‍പേനാണ് വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്. പ്രിയങ്ക മാത്രമല്ല നിരവധി ഹോളിവുഡ് സുന്ദരിമാരും ഈ ബോള്‍ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. കഴുത്തു മുതല്‍ മുട്ടിന് മുകള്‍ വരെ നിറഞ്ഞു നില്‍ക്കുന്നതാണ് വേഷം. കൈകളെല്ലാം പൂര്‍ണമായി വസ്ത്രത്തിനുള്ളിലാണ്. 

ഈ വേഷത്തില്‍ പ്രിയങ്ക ഒരു ഹോട്ട് ബലൂണ്‍ പോലെയുണ്ടെന്നാണ് ഒരു ട്രോളന്റെ കണ്ടുപിടുത്തം. തലകീഴായി ആകാശത്തില്‍ ഹോട്ട് ബലൂണിനൊപ്പം പറക്കുകയാണ് പ്രിയങ്ക. ഗുണ്ടിന്റെ പെട്ടെയില്‍ ബോള്‍ ഡ്രസ്സില്‍ ഇരിക്കുന്ന പ്രിയങ്കയേയും കാണാം. പോക്കിമോനിന് പകരമായി പ്രിയങ്കമോനെയും ട്രോളന്മാര്‍ സൃഷ്ടിച്ചിട്ടുണ്ട്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ചിത്രങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com