ഐഎം വിജയന്റെ സിനിമ ഓസ്കറിന്,  മത്സരം മികച്ച ചിത്രത്തിനായി

ചിത്രത്തിൽ നായകകഥാപാത്രമായ ആദിവാസ യുവാവായാണ് ഐഎം വിജയൻ അഭിനയിക്കുന്നത്
ചിത്രത്തിന്റെ പോസ്റ്റർ, ഐഎം വിജയനും വിജേഷ് മണിയും/ ഫേയ്സ്ബുക്ക്
ചിത്രത്തിന്റെ പോസ്റ്റർ, ഐഎം വിജയനും വിജേഷ് മണിയും/ ഫേയ്സ്ബുക്ക്

സ്കർ പുരസ്കാരത്തിനായി മത്സരിക്കുന്ന സിനിമകളിൽ ഐ എം വിജയൻ നായകനായെത്തിയ ചിത്രവും. വിജേഷ് മണി സംവിധാനം ചെയ്‍ത 'മ്...സൗണ്ട് ഓഫ് പെയിൻ' എന്ന ചിത്രമാണ് പട്ടികയിലുള്ളത്. മെയിൻ ഫിലിം കാറ്റഗറിയില്‍ മികച്ച ചിത്രം എന്ന വിഭാഗത്തിലാണ് ഓസ്‍കറില്‍ മത്സരിക്കുന്നത്. 

ചിത്രത്തിൽ നായകകഥാപാത്രമായ ആദിവാസ യുവാവായാണ് ഐഎം വിജയൻ അഭിനയിക്കുന്നത്. തേൻ ശേഖരണം ഉപജീവന മാര്‍ഗമാക്കിയ കുറുമ്പ ഗോത്രത്തില്‍പെട്ട ഒരു ആദിവാസി കുടുംബനാഥൻ പാരിസ്ഥിതിക പ്രശ്‍നങ്ങള്‍ കാരണം ബുദ്ധിമുട്ടുന്നതാണ് സിനിമയുടെ പ്രമേയം. വനത്തില്‍ നിന്ന് തേൻ കിട്ടുന്നത് കുറയുന്നു. ഒടുവില്‍ പ്രതിസന്ധികളോട് അദ്ദേഹം പോരാടുകയുമാണ്. കാലാവസ്ഥാ വ്യതിയാനം അടക്കമുള്ള പാരിസ്ഥിതിക പ്രശ്‍നങ്ങളാണ് സിനിമയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. 

പ്രകാശ് വാടിക്കലാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. അയ്യപ്പനും കോശിയിലൂടെ ശ്രദ്ധേയയായ നഞ്ചമ്മ ചിത്രത്തിന് വേണ്ടി വരികള്‍ എഴുതുകയും പാടുകയും ചെയ്‍തിട്ടുണ്ട്. അട്ടപ്പാടിയിലെ കുറുമ്പഭാഷയിലിറങ്ങുന്ന ആദ്യ ചിത്രമാണിത്. സോഹൻ റോയ് ആണ് ചിത്രത്തിന്റെ നിര്‍മാതാവ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com