നിവിനെക്കൊണ്ട് പടവെട്ടിക്കാൻ സൂര്യയുടെ ഫിറ്റ്നസ് ട്രെയിനർ വരുന്നു
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th January 2021 01:35 PM |
Last Updated: 04th January 2021 01:35 PM | A+A A- |
നിവിൻ പോളിക്കൊപ്പം നിർമൽ, സൂര്യ/ ഇൻസ്റ്റഗ്രാം
സൂപ്പർതാരം സൂര്യയുടെ ഫിറ്റ്നസ് ട്രെയിനർ നിർമൽ നായർ മലയാളത്തിലേക്ക്. നിവിൻ പോളി നായകനായി എത്തുന്ന പടവെട്ട് എന്ന ചിത്രത്തിലേക്കാണ് നിർമൽ എത്തുന്നത്. നിവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് നിർമൽ തന്നെയാണ് വിവരം പങ്കുവെച്ചത്. സൂര്യയുടെ ഏറ്റവും പുതിയ ചിത്രം സൂരറൈ പോട്ര് എന്ന ചിത്രത്തിൽ സൂര്യയുടെ ഫിറ്റ്നസ് ട്രെയിനറായിരുന്നു നിർമൽ.
നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പടവെട്ടിൽ നിവിൻ രണ്ട് ലുക്കിലാണ് എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ഹാഫിൽ വണ്ണമുള്ള കഥാപാത്രമായും സെക്കൻഡ് ഹാഫിൽ ഫിറ്റ് ബോഡിയുമായാണ് നിവിൻ എത്തുക. ഇതിനായി ഒരുക്കാനാണ് നിവിന്റെ ഫിറ്റ്നസ് ട്രെയിനറായി നിർമൽ നായർ എത്തുന്നത്.