സംവിധായകന്‍ മൈക്കിള്‍ ആപ്റ്റഡ് അന്തരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th January 2021 11:59 AM |
Last Updated: 09th January 2021 11:59 AM | A+A A- |
മൈക്കിള്‍ ആപ്റ്റഡ്/ ഗോൾഡൻ ഗ്ലോബ്സിന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച ചിത്രം
ബ്രിട്ടീഷ് സംവിധായകന്‍ മൈക്കിള്‍ ആപ്റ്റഡ് അന്തരിച്ചു. 79 വയസ്സായിരുന്നു. വിഖ്യാതമായ അപ്പ് സീരീസിന്റെ സംവിധായകനാണ് അദ്ദേഹം.
കോള്‍ മൈനേഴ്‌സ് ഡോട്ടര്‍, ഗൊറില്ലാസ് ഇന്‍ ദി മിസ്റ്റ് തുടങ്ങിയ സിനിമകള്‍ ഒരുക്കിയ അദ്ദേഹം 1998ല്‍ ജേയിംസ് ബോണ്ട് ചിത്രം ദി വേള്‍ഡ് ഈസ് നോട്ട് ഇനഫും സംവിധാനം ചെയ്തിട്ടുണ്ട്.
അപ്പ് സീരീസാണ് മെക്കിളിന്റെ ഏറ്റവും ശ്രദ്ധനേടിയ സൃഷ്ടി. വ്യത്യസ്ത ജീവിത സാഹചര്യങ്ങളില്‍ നിന്നുള്ള 14 ബ്രിട്ടന്‍ സ്വദേശികളുടെ ജീവിതമാണ് ഈ സീരീസില്‍ അദ്ദേഹം പ്രമേയമാക്കിയത്. പതിനാല് പേരുടെയും ഏഴ് വയസ്സ് മുതലുള്ള കഥ അദ്ദേഹം ചിത്രീകരിച്ചു. 1964ല്‍ തുടങ്ങിയ സീരീസ് 2019വരെ പുറത്തിറങ്ങി. 2019ല്‍ സീരീസിലെ കഥാപാത്രങ്ങള്‍ക്ക് 56 വയസായിരുന്നു പ്രായം.