ഗോവ ആഘോഷമാക്കി പൂർണിമ, സ്റ്റൈലിഷ് ലുക്ക്; വൈറലായി ഗ്ലാമർ വിഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th January 2021 03:47 PM |
Last Updated: 11th January 2021 03:47 PM | A+A A- |
പൂർണിമ ഇന്ദ്രജിത്ത്/ ചിത്രം: ഇൻസ്റ്റഗ്രാം
ഇക്കുറി ഗോവയിലായിരുന്നു നടി പൂർണിമയുടെയും സംഘത്തിന്റെയും പുതുവർഷ ആഘോഷങ്ങൾ. ഇവിടെവച്ച് പകർത്തിയ ചില ചിത്രങ്ങൾ കോർത്തിണക്കി നടി പങ്കുവച്ച ഒരു വിഡിയോയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഷോർട്ട്സും ചിക്കൻകാരി ടോപ്പും ജോർജ്ജറ്റ് ഷ്രഗ്ഗും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് ചിത്രങ്ങളിൽ താരം.
മക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പമാണ് പൂർണിമ ഗോവയിലെത്തിയത്. ഗോവൻ ദിനങ്ങളിലെ ചിത്രങ്ങൾ മുമ്പും പൂർണിമ പങ്കുവച്ചിരുന്നു. മക്കളായ പ്രാർത്ഥനയ്ക്കും നക്ഷത്രയ്ക്കും ഒപ്പമുള്ളവയായിരുന്നു ഇതിലേറെയും. അവതാരകയായ രഞ്ജിനി ഹരിദാസും ഇവർക്കൊപ്പം യാത്രയിലുണ്ടായിരുന്നു.
പൂർണിമയുടെ ഫാഷൻ സെൻസിന് ഏറെ ആരാധകരുള്ളതുകൊണ്ടുതന്നെ നടിയുടെ പുതിയ ചിത്രങ്ങൾ കാണാൻ ആവേശത്തോടെ കാത്തിരിക്കുന്നവരാണ് ഏറെയും. സ്വന്തം വസ്ത്ര ബ്രാൻഡായ പ്രാണയുടെ ഡിസൈനർ വിയർ വേഷങ്ങൾക്ക് പുറമേ പൂർണിമയുടെ കാഷ്വൽ ലുക്കുകൾക്കും ആരാധകരുണ്ട്.
വിവാഹത്തോടെ അഭിനയത്തിൽ നിന്ന് വിട്ടുന്നിരുന്ന നടി ആഷിക്ക് അബു ചിത്രം വൈറസിലൂടെ വീണ്ടും സിനിമയിൽ തിരിച്ചെത്തി.രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖമാണ് പൂർണിമയുടെ പുതിയ പ്രോജക്ട്. നെറ്റ്ഫ്ലിക്സിന്റെ ഹിന്ദി–ഇംഗ്ലിഷ് ചിത്രമായ കൊബാൾട് ബ്ലുവിലും പ്രധാനവേഷത്തിൽ നടി എത്തുന്നുണ്ട്.