പേളിക്ക് വാവാച്ചിയുടെ വക സർപ്രൈസ്, മഴവിൽ ബേബി ഷവർ; ഞെട്ടിച്ചത് ശ്രീനിഷ്, ചിത്രങ്ങൾ
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th January 2021 05:09 PM |
Last Updated: 12th January 2021 05:09 PM | A+A A- |
പേളിയുടെ ബേബി ഷവർ ചിത്രങ്ങൾ/ ഫേസ്ബുക്ക്
ജീവിതത്തിലെ പുതിയ അധ്യായം കുറിക്കാൻ ആവേശത്തോടെ ഒരുങ്ങുകയാണ് താരദമ്പതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. കുഞ്ഞതിഥിക്കായി കാത്തിരിക്കുന്ന ഓരോ നിമിഷവും ആഘോഷമാക്കുന്നവരാണ് ഇവർ. ഇപ്പോഴിതാ ആരാധകർ കാത്തിരുന്ന പേളിയുടെ ബേബി ഷവർ ചിത്രങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്.
മഴവിൽ തീമിൽ പേളിയുടെ അനിയത്തി റേച്ചലാണ് ബേബി ഷവർ ഒരുക്കിയത്. സുഹൃത്തുക്കളുമൊത്തുള്ള ചിത്രങ്ങൾ പേളി ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമടക്കം പങ്കുവച്ചിട്ടുമുണ്ട്. പരിപാടിയിലേക്ക് സർപ്രൈസായാണ് ശ്രീനിഷ് എത്തിയത്. ഷൂട്ടിങ് തിരക്കുകളിലായിരുന്ന താരം ഒരു ദിവസത്തേക്കായി കൊച്ചിയിൽ വന്ന് മടങ്ങിപ്പോകുകയായിരുന്നു.
കളർഫുൾ ഗൗണിൽ ചുരുളൻ മുടി അലസമായിട്ട് അതിസുന്ദരിയാണ് പേളി ചിത്രങ്ങളിൽ. കളർഫുൾ ഗൗണിൽ ചുരുളൻ മുടി അലസമായിട്ട് അതിസുന്ദരിയാണ് പേളി ചിത്രങ്ങളിൽ. വിവിധ വർണങ്ങളിൽ ചെയ്‌തെടുത്ത ഗൗൺ ആരാധകരുടെ മനംകവർന്നുകഴിഞ്ഞു. പലരും കമന്റുകളിലൂടെ ഇത് താരത്തെ അറിയിക്കുന്നുമുണ്ട്.
വാവാച്ചി എന്ന് പേളി വിളിക്കുന്ന റേച്ചൽ ബേബി ഷവറിനായി നടത്തിയ ശ്രമങ്ങളേക്കുറിച്ചും താരം സോഷ്യൽ മീഡിയയിൽ കുറിച്ചിട്ടുണ്ട്. ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ തന്നേക്കാൾ സന്തോഷിച്ചത് റേച്ചലാണെന്നും ഇപ്പോൾ വളരെ നിറപ്പകിട്ടാർന്ന ഒരു ഇവന്റ് തനിക്കായി സജ്ജീകരിച്ചതും അനിയത്തിയാണെന്ന് പേളി പറയുന്നു.