പ്രണവും കല്യാണിയും മാസ്റ്റർ കാണാൻ തിയറ്ററിൽ, ഒപ്പം വിനീത് ശ്രീനിവാസനും; ചിത്രം വൈറൽ
By സമകാലികമലയാളം ഡെസ്‌ക് | Published: 20th January 2021 10:30 AM |
Last Updated: 20th January 2021 10:30 AM | A+A A- |
പ്രണവിനും കല്യാണിക്കുമൊപ്പം തിയറ്ററിൽ വിനീത് ശ്രീനിവാസൻ/ ഇൻസ്റ്റഗ്രാം
പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും പ്രധാന വേഷത്തിൽ എത്തുന്ന വിനീത് ശ്രീനിവാസൻ ചിത്രം ഹൃദയം ഷൂട്ടിങ് പുരോഗമിക്കുകയാണ്. മലയാളത്തിലെ എക്കാലത്തേയും മികച്ച കൂട്ടുകെട്ടിന്റെ രണ്ടാം തലമുറ ഒന്നിക്കുന്ന ചിത്രത്തിന് ആരാധകർക്ക് പ്രതീക്ഷകൾ ഏറെയാണ്. ഇപ്പോൾ ഷൂട്ടിങ്ങിൽ നിന്ന് ഇടവേളയെടുത്ത് ഹൃദയം ടീം ഒന്നിച്ചുപോയി മാസ്റ്റർ കണ്ടിരിക്കുകയാണ്.
സംവിധായകൻ വിനീത് ശ്രീനിവാസൻ തന്നെയാണ് പ്രണവിനും കല്യാണിക്കും ഒന്നിച്ച് സിനിമ കണ്ടതിന്റെ സന്തോഷം പങ്കുവെച്ചത്. തിയറ്ററിൽ നിന്നുള്ള ഫോട്ടോയും ഇവർ പങ്കുവെച്ചു. സാധാരണ മാസ് ചിത്രങ്ങളിൽ നിന്നും വ്യത്യസ്‌തമാണ് മാസ്റ്ററെന്നും ബിഗ് സ്ക്രീനെ തിരിച്ചു തന്നതിന് മാസ്റ്റർ ഡയറക്ടർ ലോകേഷ് കനകരാജിന് നന്ദി പറയുന്നതായും വിനീത് കുറിച്ചു.
ചെന്നൈയിലാണ് ഹൃദയത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. നായകനായുള്ള പ്രണവിന്റെ മൂന്നാമത്തെ ചിത്രമാണ് ഇത്. മോഹൻലാലിന്റേയും പ്രിയദർശന്റേയും സ്വപ്നചിത്രമായ മരക്കാരിലും പ്രണവും കല്യാണിയും ഒന്നിക്കുന്നുണ്ട്. നടി ദര്‍ശന രാജേന്ദ്രനും ഹൃദയത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.