'നന്ദി പറഞ്ഞേ ശ്വാസം കിട്ടുകയുള്ളൂവെങ്കിൽ ബീജത്തിനും ഗർഭപാത്രത്തിനും പറയുക, ശാസ്ത്രത്തെ വെറുതെ വിടൂ'

ശാസ്ത്രത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. വ്യത്യസ്തമായ ഈ രീതി പ്രശംസ പിടിച്ചുപറ്റിയിരുന്നു
ഹരീഷ് പേരടി/ ഫേസ്ബുക്ക്
ഹരീഷ് പേരടി/ ഫേസ്ബുക്ക്

ടുത്തിടെ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയ ചിത്രമാണ് ജിയോ ബേബിയുടെ ദി ​ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. നിരവധി വിവാദ വിഷയങ്ങളെ ആസ്പദമാക്കിയുള്ളതായിരുന്നു ചിത്രം. എന്നാൽ സിനിമയും കഥാപാത്രങ്ങളും മാത്രമല്ല. അതിന്റെ ടൈറ്റിൽ കാർഡും ചർച്ചയായിരുന്നു. ശാസ്ത്രത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. വ്യത്യസ്തമായ ഈ രീതി പ്രശംസ പിടിച്ചുപറ്റിയിരുന്നു. എന്നാൽ ശാസ്ത്രത്തിനെ നന്ദി പറഞ്ഞതിനെ വിമർശിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. 

 നിങ്ങളുടെ നന്ദി പ്രതീക്ഷിച്ച് പ്രവർത്തിക്കുന്ന ഒരു ഇടമല്ല ശാസ്ത്രം എന്നാണ് ഹരീഷ് കുറിക്കുന്നത്. ശാസ്ത്രത്തിന് നന്ദി പറയാൻ തുടങ്ങുന്ന സമയം മുതൽ അത് മറ്റൊരു മതമായി മാറുമെന്നും അതിനാൽ ശാസ്ത്രത്തെ വെറുതെ വിടണമെന്നുമാണ് ഹരീഷിന്റെ വാക്കുകൾ. നിങ്ങൾക്ക് നന്ദി പറഞ്ഞേ ശ്വാസം കിട്ടുകയുള്ളുവെങ്കിൽ നിങ്ങളുടെതായ ഒരു സംഭാവനയുമില്ലാതെ നിങ്ങളെ ഈ ഭൂമിയിൽ എത്തിച്ച നിങ്ങളെ നിങ്ങളാവാൻ സഹായിച്ച ബീജത്തിനും ഗർഭപാത്രത്തിനും നന്ദി പറയുക. അപ്പോൾ ശാസ്ത്രത്തിനുപോലും നിങ്ങളോട് ഒരു ബഹുമാനം തോന്നുമെന്നും അദ്ദേഹം കുറിക്കുന്നു. 

ഹരീഷ് പേരടിയുടെ കുറിപ്പ് വായിക്കാം

ശാസ്ത്രം നിങ്ങളുടെ നന്ദി പ്രതീക്ഷിച്ച് പ്രവർത്തിക്കുന്ന ഒരു ഇടമല്ല...ശാസ്ത്രത്തിന് നന്ദി പറയാൻ തുടങ്ങുന്ന സമയം മുതൽ അത് മറ്റൊരു മതമായി മാറും...അതുകൊണ്ട് ശാസ്ത്രത്തെ വെറുതെ വിടുക...ശാസ്ത്രത്തിന് ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട് ...ജനിക്കാനിരിക്കുന്ന കുട്ടികൾ മതം ഏത്? എന്ന ചോദ്യത്തിന്റെ കോളത്തിൽ ശാസ്ത്രം എന്നെഴുതിയാൽ ശാസ്ത്രം ശാസ്ത്രമല്ലാതാവും...നിങ്ങൾക്ക് നന്ദി പറഞ്ഞേ ശ്വാസം കിട്ടുകയുള്ളുവെങ്കിൽ നിങ്ങളുടെതായ ഒരു സംഭാവനയുമില്ലാതെ നിങ്ങളെ ഈ ഭൂമിയിൽ എത്തിച്ച നിങ്ങളെ നിങ്ങളാവാൻ സഹായിച്ച ബീജത്തിനും ഗർഭപാത്രത്തിനും നന്ദി പറയുക...അപ്പോൾ ശാസ്ത്രത്തിനുപോലും നിങ്ങളോട് ഒരു ബഹുമാനം തോന്നും...അല്ലെങ്കിൽ നമ്മളുണ്ടാക്കിയ ഭരണഘടനക്കും നിയമത്തിനും നന്ദി പറയുക...ശാസ്ത്രം വിശ്വാസമല്ല പുതിയ ആചാരങ്ങൾ ഉണ്ടാക്കാതിരിക്കുക...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com