ടൊവിനോയുടെ നായികയായി കീർത്തി സുരേഷ്, വിഷ്ണു ജി രാഘവിന്റെ 'വാശി' വരുന്നു

തന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന ചിത്രമാണ് ഇതെന്നാണ് കീര്‍ത്തി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്
ടൊവിനോ തോമസ്, കീർത്തി സുരേഷ്/ ഫേയ്സ്ബുക്ക്
ടൊവിനോ തോമസ്, കീർത്തി സുരേഷ്/ ഫേയ്സ്ബുക്ക്

ടൊവിനോ തോമസിന്റെ നായികയായി കീർത്തി സുരേഷ് എത്തുന്ന ചിത്രം പ്രഖ്യാപിച്ചു. നടനും സംവിധായകനുമായ വിഷ്ണു ജി രാഘവ് ഒരുക്കുന്ന ചിത്രത്തിന് വാശി എന്നാണ് പേരുനൽകിയിരിക്കുന്നത്. മോഹൻലാലാണ് തന്റെ ഫേയ്സ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടത്. 

രേവതി കലാമന്ദിറിന്റെ ബാനറിൽ ജി.സുരേഷ്കുമാറാണ് സിനിമ നിർമിക്കുന്നത്. മേനക സുരേഷ്, രേവതി സുരേഷ് എന്നിവരാണ് സഹനിർമാണം അച്ഛൻ നിർമിക്കുന്ന സിനിമയിൽ മകൾ നായികയാവുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മരക്കാറിന് ശേഷം കീർത്തി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണ് വാശി. 

തന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന ചിത്രമാണ് ഇതെന്നാണ് കീര്‍ത്തി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. അച്ഛന്റെ സിനിമയില്‍ അഭിനയിക്കുക എന്നത് തന്റെ സ്വപ്‌നമായിരുന്നു. വളരെ എളുപ്പത്തില്‍ സാധിക്കുമെന്ന് നിങ്ങള്‍ക്ക് തര്‍ക്കിക്കാം. എന്നാല്‍ ഒന്നും എളുപ്പമായിരുന്നില്ലെന്നും കീര്‍ത്തി കുറിച്ചു.

ജാനിസ് ചാക്കോ സൈമൺ കഥയെഴുതുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകൻ വിഷ്ണു തന്നെയാണ് നിർവഹിക്കുന്നത്. നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകന്‍ റോബി വർഗ്ഗീസ് രാജാണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചെയ്യുന്നത്. മഹേഷ് നാരായണൻ എഡിറ്റിങ്ങും, വിനായക് ശശികുമാറിന്റെ വരികള്‍ക്ക്  കൈലാസ് മേനോൻ സംഗീതവും നിര്‍വഹിക്കുന്നു. ഈ വർഷം പകുതിയോടെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം വിതരണത്തിന് എത്തിക്കുന്നത് ഉർവ്വശി തിയറ്റേഴ്സും രമ്യാ മൂവീസും ചേർന്നാണ്. 

നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം പ്രമുഖ ചലച്ചിത്ര നിർമാണ കമ്പനിയായ രേവതി കലാമന്ദിർ നിർമിച്ച്  നടനും സംവിധായകനുമായ വിഷ്ണു ജി. രാഘവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തിറങ്ങി. 'വാശി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ടൊവിനോ തോമസ്, കീർത്തി സുരേഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാവുന്നത്. അച്ഛൻ നിർമിക്കുന്ന സിനിമയിൽ മകളായ കീർത്തി നായികയാകുന്നു എന്നാ പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com