കണ്ണിറുക്കി കുട്ടിത്തല, ശാലിനിക്കൊപ്പം വിവാഹത്തിനെത്തിയ ആദ്വിക്ക് താരമായി; ചിത്രങ്ങൾ 

ശാലിനിക്കൊപ്പം ഒരു വിവാഹത്തിനെത്തിയ ആദ്വിക്കിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ
വിവാഹത്തിന് ശാലിനിക്കൊപ്പം ആദ്വിക്ക്/ചിത്രം: ഫേസ്ബുക്ക്
വിവാഹത്തിന് ശാലിനിക്കൊപ്പം ആദ്വിക്ക്/ചിത്രം: ഫേസ്ബുക്ക്

തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താരദമ്പതികളാണ് അജിത്തും ശാലിനിയും. തലയുടെ ഓരോ സിനിമകൾ പുറത്തിറങ്ങുമ്പോഴും ആരാധകർ ഈ സ്നേ​ഹം പ്രകടിപ്പിക്കാറുമുണ്ട്. വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ടെങ്കിലും ശാലിനിയുടെ വിശേഷങ്ങൾ അറിയാനും പ്രേക്ഷകർ ഏറെയാണ്. എന്നാലിപ്പോൾ ഇരുവരുടെയും മകൻ ആദ്വിക്കാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത്.

അമ്മ ശാലിനിക്കൊപ്പം ഒരു വിവാഹത്തിനെത്തിയ ആദ്വിക്കിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ. സാഫ്രൺ നിറത്തിലെ കുർത്തി ധരിച്ച് അമ്മയോട് ചേർന്ന് നിൽക്കുകയാണ് ആദ്വിക്ക്. ഇടയ്ക്ക് കാമറ നോക്കി കണ്ണിറുക്കി കാണിക്കുന്നുമുണ്ട്. എന്തുതന്നെയായാലും കുട്ടിത്തലയുടെ ക്യൂട്ട് ചിത്രങ്ങൾ ആരാധകരുടെ ഹൃദയങ്ങൾ കീഴടക്കിക്കഴിഞ്ഞു. ശാലിനിയുടെ അനിയത്തിയും നടിയുമായ ശ്യാമിലിയും ഇരുവർക്കുമൊപ്പം വിവാഹത്തിൽ പങ്കെടുത്തിരുന്നു. 

2015 മാർച്ച് രണ്ടിനാണ് ആദ്വിക് ശാലിനിയുടെയും അജിത്തിന്റെയും ജീവിതത്തിലേക്ക് എത്തുന്നത്. പതിമൂന്നുവയസ്സുകാരിയായ അനൗഷ്ക എന്നൊരു മകൾ കൂടി താരദമ്പതികൾക്കുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com