​ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി നിരഞ്ജന അനൂപ്; ചിത്രങ്ങൾ

വൈറലാവുന്നത് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്
നിരഞ്ജന അനൂപ്/ ഇൻസ്റ്റ​ഗ്രാം
നിരഞ്ജന അനൂപ്/ ഇൻസ്റ്റ​ഗ്രാം

ഭിനേതാവ് എന്ന നിലയിൽ മാത്രമല്ല നർത്തകിയായും ആരാധകരുടെ മനംവരുന്ന നടിയാണ് നിരഞ്ജന അനൂപ്. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം ഫോട്ടോഷൂട്ടുകളും മറ്റും ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ വൈറലാവുന്നത് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്. 

സാധാരണയിൽ നിന്ന് വ്യത്യസ്തമായി ​ഗ്ലാമറസ് ലുക്കിലാണ് നിരഞ്ജന എത്തുന്നത്. ഷോർട്ട് സ്ലീവ് ലസ് ഡ്രസ് അണിഞ്ഞ് ഇരിക്കുന്ന നിരഞ്ജനയാണ് ചിത്രത്തിൽ. പൗർണമി മുകേഷ് ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഫെമി ആന്റണി ആണ് മേക്കപ്പ്.

രഞ്ജിത്തിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ലോഹം ആണ് നിരഞ്ജനയുടെ ആദ്യ ചിത്രം. പിന്നീട് പുത്തൻപണം,​ഗൂഢാലോചന, C/O സൈറാബാനു, ഇര, ബിടെക്, ചതുർമുഖം തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. കിങ്ങ് ഫിഷ്, ദി സീക്രട്ട് വുമൺ എന്നിവയാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com