പാ രഞ്ജിത്തിന്റെ 'സാർപട്ടാ പരമ്പരൈ' ആമസോൺ പ്രൈമിൽ, റിലീസ് തിയതി പ്രഖ്യാപിച്ചു

പാ രഞ്ജിത്ത് തന്നെയാണ് റിലീസ് വിവരം പ്രഖ്യാപിച്ചത്
സാർപട്ടാ പരമ്പരൈ പോസ്റ്റർ
സാർപട്ടാ പരമ്പരൈ പോസ്റ്റർ

സിനിമാപ്രേമികൾ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് പാ രഞ്ജിത്തിന്റെ സാർപട്ടാ പരമ്പരൈ. ബോക്സിങ്ങിന്റെ കഥ പറയുന്ന ചിത്രത്തിൽ ആര്യയാണ് നായകനായി എത്തുന്നത്. ഇപ്പോൾ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ചിത്രം. ആമസോൺ പ്രൈമിലൂടെ ജൂലൈ 22 നാണ് സാർപട്ടാ പരമ്പരൈ പ്രേക്ഷകരിലേക്ക് എത്തുക. പാ രഞ്ജിത്ത് തന്നെയാണ് റിലീസ് വിവരം പ്രഖ്യാപിച്ചത്. 

കബിലൻ എന്ന ബോക്സറായാണ് ആര്യ ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിനായി ആര്യ നടത്തിയ മേക്കോവർ വലിയ ശ്രദ്ധ നേടിയിരുന്നു. വടക്കന്‍ ചെന്നൈയിലെ പരമ്പരാഗത ബോക്‌സിങ് മത്സരങ്ങളെ മുന്‍നിര്‍ത്തിയാണ് സാര്‍പട്ടാ. സാര്‍പട്ടാ പരമ്പരൈ പ്രതിനിധീകരിച്ചിരുന്ന ചാമ്പ്യനായിരുന്നു 'നോക്കൗട്ട് കിങ്' എന്നറിയപ്പെട്ടിരുന്ന കാശിമേട് ആറുമുഖം. ആര്യയുടെ കഥാപാത്രം ഈ വ്യക്തിയിൽ നിന്നും പ്രചോദനമുൾക്കൊണ്ട് രൂപപ്പെടുത്തിയതാണെന്നും റിപ്പോർട്ട് ഉണ്ട്. 

വെമ്പുലി എന്ന കഥാപാത്രമായി ജോണ്‍ കൊക്കന്‍, വെട്രിസെല്‍വനായി കലൈയരസനും, രംഗന്‍ വാത്തിയാരായി പശുപതിയും ചിത്രത്തിലുണ്ട്. ജി.മുരളി തന്നെയാണ് ഇത്തവണയും പാ രഞ്ജിത്തിന്റെ ഛായാഗ്രാഹകന്‍. സന്തോഷ് നാരായണന്‍ സംഗീത സംവിധാനം. വടചെന്നൈ ജനതയെക്കുറിച്ച് 'പേട്ടൈ' എന്ന നോവലെഴുതിയ തമിഴ്പ്രഭാ ആണ് ഈ സിനിമയുടെ കോ-റൈറ്റര്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com