ഗാർഹിക പീഡന പരാതി: നടൻ ആദിത്യനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th July 2021 01:47 PM  |  

Last Updated: 13th July 2021 01:47 PM  |   A+A-   |  

adithyan jayan arrested

ആദിത്യന്‍/ ഫെയ്‌സ്ബുക്ക് ചിത്രം

 

കൊച്ചി: നടി അമ്പിളി ദേവി നൽകിയ ഗാർഹിക പീഡന പരാതിയിൽ ഭർത്താവും നടനുമായ ആദിത്യൻ ജയനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് ആദിത്യൻ ചവറ പൊലീസ് സ്റ്റേഷനിൽ ഹാജരായത്. അറസ്റ്റ് രേഖപ്പെടുത്തിയാലും ആദിത്യനെ ജാമ്യത്തിൽ വിടണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. 

സ്ത്രീധനം ആവശ്യപ്പെട്ട് ആദിത്യൻ നിരന്തരം പീഡിപ്പിച്ചെന്നാണ് അമ്പിളീ ദേവിയുടെ പരാതി. തന്നെയും മാതാപിതാക്കളെയും കൊല്ലുമെന്ന് ആദിത്യൻ ഭീഷണിപ്പെടുത്തിയെന്നും മറ്റൊരു സ്ത്രീയുമായുളള ബന്ധം ചോദ്യം ചെയ്തതിൻറെ പേരിൽ മർദ്ദിച്ചെന്നും അമ്പിളി ആരോപിച്ചിരുന്നു. 

അമ്പിളിയും ആദിത്യനും തമ്മിലുള്ള കുടുംബ പ്രശ്‌നങ്ങളെ കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ആദിത്യൻ കൈ‍ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു.