ഇതാണ് വിജയ് യുടെ റോൾസ് റോയ്സ് ഗോസ്റ്റ് ; എട്ട് കോടി കാറിനും 1.6 കോടി നികുതിയും നൽകി: നടി കസ്തൂരി 

വിജയ്‍യുടെ റോൾസ് റോയ്സ് കാറിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് നടിയുടെ ട്വീറ്റ്
ചിത്രം: ട്വിറ്റർ
ചിത്രം: ട്വിറ്റർ

ഢംബര കാറിന് ഇറക്കുമതി തീരുവ ഇളവു വേണമെന്നാവശ്യപ്പെട്ട നടൻ വിജയ്ക്കെതിരെ കോടതി ഒരുലക്ഷം രൂപ പിഴ ചുമത്തിയ സംഭവത്തിൽ പ്രതികരണവുമായി നടി കസ്തൂരി ശങ്കർ. വിജയ്‍യുടെ റോൾസ് റോയ്സ് കാറിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് നടിയുടെ ട്വീറ്റ്. എട്ട് കോടി രൂപ മുടക്കി, 1.6 കോടി നികുതിയും നൽകിയാണ് അദ്ദേഹം ഇത് വാങ്ങിയതെന്ന് നടി ട്വീറ്റിൽ കുറിച്ചു. 

‘ഇതാണ് ഇന്നത്തെ വാർത്തകൾക്ക് ആധാരമായ വിജയ്‌യുടെ റോൾസ് റോയ്സ് ഗോസ്റ്റ് വണ്ടി. 2013ൽ എട്ട് കോടി രൂപ മുടക്കി, 1.6 കോടി നികുതിയും നൽകിയാണ് അദ്ദേഹം ഈ കാർ വാങ്ങിയത്. ഇന്ന് ഇതേ വണ്ടിയുടെ പേരിൽ മദ്രാസ് ഹൈക്കോടതി അദ്ദേഹത്തെ രൂക്ഷമായി വിമർശിക്കുകയും മുഖ്യമന്ത്രിയുടെ ഫണ്ടിലേയ്ക്ക് ഒരു ലക്ഷം രൂപ നൽകാനും ആവശ്യപ്പെട്ടു’,കസ്തൂരി ട്വീറ്റ് ചെയ്തു.

പിഴ വിധിച്ചതിനു ശേഷമുള്ള ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യത്തിന്റെ ഉത്തരവും നടി ട്വിറ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ‘വിജയുടെ സിനിമ പണം മുടക്കി കണ്ട ലക്ഷക്കണക്കിന് ആരാധകരുടെ വികാരം മനസ്സിലാക്കണം. ഈ പണത്തിൽ നിന്നാണ് ലോകത്തിലെ ഏറ്റവും പ്രൗഢിയുള്ള കാർ സ്വന്തമാക്കാൻ നടന് കഴിഞ്ഞത്. ഈ വിധി സമൂഹത്തിൽ അറിയപ്പെടുന്നവരെ മറ്റുള്ളവർക്ക് മാതൃകയാകുന്ന തരത്തിൽ പെരുമാറാൻ പ്രേരിപ്പിക്കുന്നെന്ന് കരുതുന്നു , ജസ്റ്റിസ് സുബ്രഹ്‌മണ്യം പറഞ്ഞുവെന്നും നടി ട്വീറ്റിലൂടെ വ്യക്തമാക്കി. കസ്തൂരിയുടെ ട്വീറ്റിനു താഴെ നിരവധി ആളുകളാണ് വിജയിയെ പിന്തുണച്ചെത്തിയത്. 

ഇംഗ്ലണ്ടിൽനിന്ന് 2012ൽ ഇറക്കുമതി ചെയ്ത റോൾസ് റോയ്‌സ് ഗോസ്റ്റ് കാറിന്റെ എൻട്രി ടാക്‌സിൽ ഇളവു തേടിയാണ് വിജയ് കോടതിയെ സമീപിച്ചത്. ഇതു തള്ളിയ ജസ്റ്റിസ് എസ്എം സുബ്രഹ്മണ്യൻ നടനെ വിമർശിക്കുകയായിരുന്നു. സിമയിലെ സൂപ്പർ ഹീറോകൾ നികുതി അടയ്ക്കാൻ മടിക്കുകയാണണെന്ന് കോടതി കുറ്റപ്പെടുത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com