വൈൻ കുപ്പിയുമായി ഇസ്രയേലിനെ വിമർശിച്ച് മിയ ഖലീഫ; 'ഇത് ഫ്രാൻസിൽ ഉൽ‌പാദിപ്പിച്ച വീഞ്ഞ്', പരിഹാസം 

വീഞ്ഞ് കുടിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തായിരുന്നു മിയ വിമർശനമുന്നയിച്ചത്
മിയ ഖലീഫ
മിയ ഖലീഫ

ർണ്ണവിവേചനം നിലനിൽക്കുന്ന അത്ര ചരിത്ര പാരമ്പര്യമില്ലാത്ത രാജ്യമാണ് ഇസ്രയേൽ എന്ന് വിമർശിച്ച മുൻ പോൺ താരം മിയ ഖലീഫയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം. വീഞ്ഞ് കുടിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തായിരുന്നു മിയ വിമർശനമുന്നയിച്ചത്. എന്നാൽ ഇതേ ട്വീറ്റ് തന്നെ മിയയെ പരിഹസിക്കാൻ ആയുധമാക്കിയിരിക്കുകയാണ് ഒരു വിഭാ​ഗം ആളുകൾ. 

‘എന്റെ വൈൻ നിങ്ങളുടെ വർണ്ണവിവേചന രാജ്യത്തേക്കാൾ പഴയക്കമുള്ളതാണ്’,ലെബനൻ വംശജയായ നടി ട്വിറ്ററിൽ പങ്കുവച്ച ഫോട്ടോയ്ക്കൊപ്പം കുറിച്ചതിങ്ങനെ. രണ്ട് വൈൻ കുപ്പികൾ മിയ പങ്കുവച്ച ഫോട്ടോയിൽ കാണാം. മിയ കൈവശം വച്ചിരുന്ന കുപ്പിയാണ് ചിലർ ശ്രദ്ധിച്ചത്. 1943 എന്ന വർഷമാണ് അതിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് നാസി അധിനിവേശ ഫ്രാൻസിൽ ഉൽ‌പാദിപ്പിച്ച വീഞ്ഞ് ആണെന്നാണ് ഇക്കൂട്ടരുടെ പരിഹാസം.

1943 ൽ നാസി അധിനിവേശ ഫ്രാൻസിൽ നിർമിച്ച വീഞ്ഞാണ് നിങ്ങൾ കുടിക്കുന്നത്. ജൂതൻമാർക്കെതിരെയുള്ള നിങ്ങളുടെ വികാരത്തിന് അനുയോജ്യമായ ഉദാഹരണം കണ്ടെത്തിയതിൽ സന്തോഷമുണ്ടെന്നാണ് വിമർശകർ പറയുന്നത്. 28 കാരിയായ മിയ നേരത്തെയും പലസ്തീനെ പിന്തുണച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com