അഞ്ജലിക്കെത്തിയപ്പോൾ മെസേജ് സ്പ്ലിറ്റായി; ഓപ്പറേഷൻ ജാവയിലെ 50 തെറ്റുകൾ

ഓപ്പറേഷൻ ജാവ പോസ്റ്റർ
ഓപ്പറേഷൻ ജാവ പോസ്റ്റർ


ടുത്തിടെ മലയാളത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ഓപ്പറേഷൻ ജാവ. ഇൻവെസ്റ്റി​ഗേഷൻ ത്രില്ലറായി ഇറങ്ങിയ ചിത്രം കേരളത്തിലും തമിഴ്നാട്ടിലും നടന്ന വലിയ സൈബർ കേസുകളെ ആസ്പദമാക്കിയുള്ളതായിരുന്നു. ചിത്രത്തിന്റെ തിരക്കഥയും മേക്കിങ്ങുമെല്ലാം മുൻനിര സംവിധായകരുടേയും താരങ്ങളുടേയും മനം കവർന്നിരുന്നു. എന്നാൽ ഇപ്പോൾ ചിത്രത്തിലെ 50 തെറ്റുകൾ കണ്ടെത്തിക്കൊണ്ടുള്ള വിഡിയോ ആണ് ശ്രദ്ധ നേടുന്നത്. 

കിരൺ ജോൺ ഇടിക്കുളയുടെ യൂട്യൂബ് ചാനലിലൂടെയാണ് തെറ്റുകൾ വ്യക്തമാക്കിക്കൊണ്ടുള്ള വിഡിയോ എത്തിയത്. അബദ്ധങ്ങള്‍ ഇല്ലാത്ത ഒരു സിനിമ പോലും ഇല്ല. അതിനാല്‍ ഈ അബദ്ധങ്ങളൊന്നും തന്നെ സിനിമയെ നെഗറ്റീവ് ആയി ബാധിക്കുന്നില്ല. ഈ വിഡിയോ മോശമായി കരുതുന്നവര്‍ കാണേണ്ടതില്ലെന്ന മുഖവുരയോടെയാണ് വിഡിയോ ആരംഭിക്കുന്നത്. 

ഓപ്പറേഷൻ സിനിമ നടക്കുന്നത് 2015ലാണെന്നാണ് സിനിമയിൽ പറയുന്നത്. എന്നാൽ സിനിമയുടെ പല ഭാ​ഗങ്ങളിലായി 2020 വരെയുള്ള വർഷങ്ങൾ പരാമർശിക്കപ്പെടുന്നുണ്ടെന്നാണ് കിരണിന്റെ കണ്ടെത്തൽ. കൂടാതെ മെസേജുകൾ അയക്കുന്നതിലും ഫോണിന്റെ ഉപയോ​ഗത്തിലുണ്ടായ തെറ്റുകളും ഈ 50 ൽ പെടുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com