നടിയെ അനുവാദമില്ലാതെ ലൈം​ഗിക തൊഴിലാളിയാക്കി, സിനിമ നീക്കം ചെയ്യാൻ ആമസോണിനോട് ആവശ്യപ്പെട്ട് ഹൈക്കോടതി

ലൈം​ഗിക തൊഴിലാളിയാണെന്ന് പറഞ്ഞുകൊണ്ടാണ്സാക്ഷിയുടെ ചിത്രം സിനിമയിൽ കാണിക്കുന്നത്
സാക്ഷി മാലിക്/ ഇൻസ്റ്റ​ഗ്രാം, വി പോസറ്റർ
സാക്ഷി മാലിക്/ ഇൻസ്റ്റ​ഗ്രാം, വി പോസറ്റർ

മുംബൈ; ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിനോട് തെലുങ്ക് ചിത്രം പിൻവലിക്കാൻ ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതി. മുംബൈയിൽ നിന്നുള്ള ഒരു നടിയുടെ അപകീർത്തി കേസിലാണ് നടപടി. നടിയുടെ അനുവാദമില്ലാതെ ഇയാളുടെ ചിത്രം സിനിമയിൽ ഉപയോ​ഗിച്ചു എന്നാണ് പരാതി. ചിത്രത്തിന്റെ നിർമാതാക്കൾ വിവാദ രം​ഗം നീക്കം ചെയ്യുന്നതുവരെ ചിത്രത്തിന് വിലക്കേർപ്പെടുത്താനാണ് ആമസോണിനോട് പറഞ്ഞത്. 

2020 സെപ്റ്റംബറിൽ റിലീസ് ചെയ്ത തെലുങ്ക് ചിത്രം 'വി'യിലാണ് മാലിക്കിന്റെ ചിത്രം മോശം രീതിയിൽ ഉപയോ​ഗിച്ചത്. നാനി നായകനായി എത്തിയ ത്രില്ലർ ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു. മോഡലും നടിയുമായ സാക്ഷി മാലിക്കാണ് വെങ്കടേശ്വര ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന് എതിരെ അപകീർത്തി കേസ് രജിസ്റ്റർ ചെയ്തത്. ലൈം​ഗിക തൊഴിലാളിയാണെന്ന് പറഞ്ഞുകൊണ്ടാണ്സാക്ഷിയുടെ ചിത്രം സിനിമയിൽ കാണിക്കുന്നത്. ഒരാളുടെ സ്വകാര്യ ചിത്രം അയാളുടെ അനുവാദമില്ലാതെ ഉപയോ​ഗിക്കുന്നത് നിയമവിരുദ്ധമാണ്. ഈ കേസിൽ ചിത്രം ഉപയോ​ഗിക്കുന്ന രീതി അനുസരിച്ച് അപകീർത്തികരവും കൂടിയാണെന്നും സാക്ഷിയുടെ അഭിഭാഷക സവീന ബേദി പറഞ്ഞു. 

സോഷ്യൽ മീഡിയയിൽ നിരവധി ഫോളോവേഴ്സുള്ള വ്യക്തിയാണ് സാക്ഷി. ചില ബോളിവുഡ് ​ഗാനങ്ങളിലും ഇവർ അഭിനയിച്ചിട്ടുണ്ടെന്നും അഡ്വക്കേറ്റ് പറഞ്ഞു. 2017 ൽ ഫോർട്ട്ഫോളിയോക്കു വേണ്ടിയാണ് സാക്ഷി ചിത്രങ്ങളെടുത്തത്. ഇത് പിന്നീട് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചിരുന്നു. ഇതിൽ നിന്നാണ് അനുവാദമില്ലാതെ സിനിമയിലേക്ക് ഉപയോ​ഗിച്ചിരിക്കുന്നത്. 

ചിത്രം നിയമവിരുദ്ധമായി ഉപയോ​ഗിച്ചത് മോശമാണെന്ന് വിലയിരുത്തിയ കോടതി 24 മണിക്കൂറിനുള്ളിൽ ചിത്രം നീക്കം ചെയ്യാൻ ആമസോണിനോട് ആവശ്യപ്പെട്ടു. ചിത്രം എഡിറ്റ് ചെയ്ത് ബ്ലർ ചെയ്യിക്കുകയോ പിക്സലേറ്റ് ചെയ്യുകയോ അല്ല വേണ്ടത്. അതിനാൽ മാലിക്കിന്റെ ചിത്രം ഉപയോ​ഗിച്ചിരിക്കുന്ന ഭാ​ഗം മുഴുവനായി ഉടനടി നീക്കം ചെയ്യണം- ജസ്റ്റിസ് പട്ടേൽ പറഞ്ഞു. രം​ഗങ്ങൾ നീക്കിയതിന് ശേഷം മാത്രമേ ചിത്രം വീണ്ടും റിലീസ് ചെയ്യാൻ അനുവദിക്കുകയൊള്ളൂവെന്നും കോടതി വ്യക്തമാക്കി. മാർച്ച് 8നാണ് ഇനി കേസ് പരി​ഗണിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com