ലോകത്തിലെ ‘മോസ്റ്റ് പോപ്പുലർ’ സിനിമകളിൽ ദൃശ്യം 2; പത്താം സ്ഥാനം, പട്ടികയിലെ ഏക ഇന്ത്യൻ ചിത്രം 

നൂറ് സിനിമകളുളള പട്ടികയിൽ പത്താമതാണ് ദൃശ്യം 2
ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്

ലോകത്തിലെ തന്നെ ‘മോസ്റ്റ് പോപ്പുലർ’ സിനിമകളുടെ പട്ടികയിൽ ഇടംനേടി ദൃശ്യം 2. പ്രമുഖ സിനിമാ വെബ്സൈറ്റായ ഐഎംഡിബിയുടെ നൂറ് സിനിമകളുളള പട്ടികയിൽ പത്താമതാണ് ദൃശ്യം 2. ലോകമെമ്പാടും ചർച്ചയാകുന്ന റിലീസ് കഴിഞ്ഞതും റിലീസിന് ഒരുങ്ങുന്നതുമായ ചിത്രങ്ങളാണ് ഈ പട്ടികയിലുള്ളത്. 

ഐ കെയർ എ ലോട്ട്, മോർടൽ കോംപാട്, നോമാഡ്‌ലാൻഡ്, ആർമി ഓഫ് ദ് ഡെഡ്, ടോം ആൻഡ് ജെറി, ജസ്റ്റിസ് ലീഗ്, മോൺസ്റ്റർ ഹണ്ടർ‍, ദ് ലിറ്റിൽ തിങ്സ് തുടങ്ങിയ ചിത്രങ്ങൾക്കൊപ്പമാണ് ലിസ്റ്റിൽ ദൃശ്യം 2 സ്ഥാനം നേടിയത്.  ഈ പട്ടികയിൽ ഇടംപിടിച്ച ഏക ഇന്ത്യൻ സിനിമയുമാണ് ദൃശ്യം 2. 

18308 ഐഎംഡിബി ഉപഭോക്താക്കളുടെ വോട്ടിന്റെ അടിസ്ഥാനത്തിൽ 8.8 ആണ് ദൃശ്യം 2വിന്റെ റേറ്റിങ്. 11450ഓളം പ്രേക്ഷകർ ചിത്രത്തിന് പത്തിൽ പത്തും നൽകി.  ടോപ്പ് റേറ്റഡ് ഇന്ത്യൻ സിനിമകളുടെ പട്ടികയിൽ രണ്ടാമതെത്താനും ദൃശ്യം 2ന് കഴിഞ്ഞു. 8.5 റേറ്റിങോടെ പതേർ പാഞ്ചാലിയാണ് മുന്നിൽ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com