പാർവതിയുടേയും ഷറഫുദ്ദീന്റേയും ചാച്ചനായി ബിജു മേനോൻ, ആർക്കറിയാം ട്രെയിലറിന് കയ്യടി

പാർവതി, ബിജു മേനോൻ, ഷറഫുദ്ദീൻ/ ട്രെയിലറിൽ നിന്ന്
പാർവതി, ബിജു മേനോൻ, ഷറഫുദ്ദീൻ/ ട്രെയിലറിൽ നിന്ന്


ബിജു മേനോനും പാർവതിയും ഷറഫുദ്ദീനും പ്രധാന വേഷത്തിൽ എത്തുന്ന ആർക്കറിയാം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. സുരേഷ് ​ഗോപി, നിവിൻ പോളി, സായ് പല്ലവി എന്നിവരാണ് ട്രെയിലർ പുറത്തുവിട്ടത്. ചിത്രത്തിൽ 72 വയസുകാരനായ ഇട്ടിയവറ എന്ന കഥാപാത്രമായാണ് ബിജു മേനോൻ എത്തുന്നത്. ട്രെയിലറിൽ നിറഞ്ഞു നിൽക്കുന്നത് താരം തന്നെയാണ്. 

ബിജു മേനോന്റെ അമ്പരപ്പിക്കുന്ന പ്രകടനത്തിലൂടെ ആരാധകരുടെ കയ്യടി നേടുകയാണ് ട്രെയിലർ. ഭാര്യാ ഭർത്താക്കന്മാരായാണ് പാർവതിയും ഷറഫുദ്ദീനും എത്തുന്നത്. ഇരുവരുടേയും ചാച്ചനാണ് ബിജു മേനോൻ. ഏപ്രിൽ മൂന്നിനാണ് ചിത്രം തിയറ്ററിൽ എത്തുന്നത്. സാനു ജോണ്‍ വര്‍ഗീസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

നേരത്തെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പ്രശസ്ത ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസിന്റെ ആദ്യ സംവിധാന സംരംഭമാണിത്. മൂൺഷോട്ട് എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെയും ഒപിഎം ഡ്രീംമിൽ സിനിമാസിന്‍റെയും ബാനറുകളില്‍ സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മഹേഷ് നാരായണൻ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോൺ വർഗീസിനൊപ്പം രാജേഷ് രവി, അരുൺ ജനാർദ്ദനന്‍ എന്നിവര്‍ ചേർന്നാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com