‘വെശന്നിട്ടാ മൊതലാളി’, സംവിധായകൻ പഴം അകത്താക്കുന്നത് ക്യാമറയിലാക്കി ടൊവിനോ; വിഡിയോ 

ഷൂട്ടിങ്ങിനിടെ ആരും കാണാതെ പഴമെടുത്തു കഴിക്കുന്ന ബേസിലിനെയാണ് വിഡിയോയിൽ കാണാൻ സാധിക്കുക
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

മിന്നൽ മുരളി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള ഒരു വിഡിയോ പങ്കുവച്ചിരിക്കുകയാണ് നടൻ ടൊവിനോ തോമസ്. സിനിമയുടെ സംവിധായകൻ ബേസിൽ ജോസഫിനെ ട്രോളിക്കൊണ്ടുള്ളതാണ് വിഡിയോ. ഷൂട്ടിങ്ങിനിടെ ആരും കാണാതെ പഴമെടുത്തു കഴിക്കുന്ന ബേസിലിനെയാണ് വിഡിയോയിൽ കാണാൻ സാധിക്കുക. 

ടൊവിനോയുടെ വിഡിയോ എടുക്കുന്നത് കാണുമ്പോഴുള്ള ബേസിലിന്റെ മുഖത്തെ ചമ്മലും ചിരിയും ആണ് ഹൈലൈറ്റ്. ‘വെശന്നിട്ടാ മൊതലാളി’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ബേസിലിനെക്കൂടാതെ ചിത്രത്തിന്റെ അണിയറപ്രവർത്തകരിൽ ഒരാളായ ഷഫീക്കും ടൊവിനോയുടെ വിഡിയോയിൽ പെട്ടിട്ടുണ്ട്. മാൻഡേറ്ററി ബ്രെഡ് ആൻഡ് പഴം എന്ന ഹാഷ്ടാ​ഗോടെയാണ് ടൊവി വിഡിയോ പങ്കുവച്ചത്. 

‘ഗോദ’ക്കു ശേഷം ബേസിൽ ജോസഫും ടൊവിനോ തോമസും ഒന്നിക്കുന്ന ചിത്രമാണ് ‘മിന്നൽ മുരളി’. ടൊവിനോ തോമസ് സൂപ്പർഹീറോ ആകുന്ന ചിത്രമെന്ന പ്രത്യേകതയും ഈ പടത്തിനുണ്ട്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ചിത്രം നിർമ്മിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com