ആദ്യ ഹോളി ആഘോഷിച്ച് കാജൾ അഗർവാൾ, കുടുംബത്തോടൊപ്പം സണ്ണി ലിയോണി; നിറങ്ങളിൽ കുളിച്ച് താരങ്ങൾ, ചിത്രങ്ങളും വിഡിയോയും
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th March 2021 03:56 PM |
Last Updated: 30th March 2021 03:56 PM | A+A A- |
ചിത്രങ്ങൾ: ഇൻസ്റ്റഗ്രാം
നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷം കെങ്കേമമാക്കിയിരിക്കുകയാണ് പ്രിയ താരങ്ങൾ. വിവാഹശേഷമുളള ആദ്യ ഹോളി ഭർത്താവ് ഗൗതം കിച്ചലുവിനൊപ്പം ആഘോഷിച്ച് കാജൾ അഗർവാൾ മുതൽ കുടുംബത്തോടൊപ്പമുള്ള സന്തോഷം പങ്കുവച്ച് സണ്ണി ലിയോണി വരെ ഹോളി വിശേഷങ്ങൾ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്.
മുംബൈയിലെ വീട്ടിലാണ് കാജളും ഭർത്താവും ഹോളി ആഘോഷിച്ചത്. മക്കൾ നിഷ, അഷർ, നോഹ എന്നിവരോടൊപ്പം ഹോളിയുടെ ഓരോ നിമിഷവും സണ്ണിയും ഡാനിയലും ഗംഭീരമാക്കി. നിറങ്ങളിൽ കുളിച്ചുനിൽക്കുന്ന ഇവരെയാണ് ചിത്രങ്ങളിൽ കാണാനാകുക.
ഐശ്വര്യയ്ക്കും മകൾ ആരാധ്യയ്ക്കുമൊപ്പം ഹോളി ആഘോഷിച്ചതിന്റെ ഒരു ത്രോബാക്ക് ചിത്രമാണ് അഭിഷേക് ബച്ചൻ പോസ്റ്റ് ചെയ്തത്. അമിതാഭ് ബച്ചനും പഴയകാലത്തെ ഒരു ചിത്രമാണ് പങ്കുവച്ചത്. അക്ഷയ് കുമാർ, പ്രിയങ്ക ചോപ്ര, കരീന കപൂർ എന്നിങ്ങനെ നീളുന്നു ഹോളി ആഘോഷിച്ച താരങ്ങളുടെ നിര.
മകൻ തൈമൂർ അലി ഖാന്റെ ചിത്രം കരീന പങ്കുവച്ചപ്പോൾ മകൾ നിതാരയ്ക്കൊപ്പമുളള ഹോളി ആഘോഷമാണ് അക്ഷയ് കുമാർ ഷെയർ ചെയ്തത്. ഹൈദരാബാദിലെ വീട്ടിൽ കുടുംബത്തിനൊപ്പമായിരുന്നു അല്ലു അർജുന്റെ ഹോളി. മലയാള നടിമാരായ അനുമോളും അമേയയും ഹോളി ആഘോഷം വിട്ടുകളഞ്ഞില്ല. ആഘോഷിക്കാനുള്ള ഒരവസരവും നഷ്ടപ്പെടുത്തില്ലെന്ന് കുറിച്ചാണ് അനുമോൾ ചിത്രം പങ്കിട്ടത്.