സാരിയും ചുരിദാറും മാത്രമല്ല, സ്റ്റൈലിഷ് ലുക്കില്‍ വിദ്യാ ബാലന്‍; വിമര്‍ശകര്‍ക്ക് മറുപടി, വിഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 31st March 2021 04:40 PM |
Last Updated: 31st March 2021 04:40 PM | A+A A- |
വിഡിയോ സ്ക്രീൻഷോട്ട്
പരമ്പരാഗത വേഷങ്ങള്‍ മാത്രമിടുന്നു എന്ന് വിമര്‍ശിക്കുന്നവര്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് നടി വിദ്യാ ബാലന്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയിലാണ് രസകരമായി ഈ വിമര്‍ശനത്തിന് ഉത്തരം നല്‍കിയത്. വിഡിയോയുടെ തുടക്കത്തില്‍ മഞ്ഞ ചുരിദാര്‍ ധരിച്ചെത്തിയ താരം ഞൊടിയിടയില്‍ പച്ച ബോഡീകോണ്‍ ഗൗണിലേക്ക് മാറുന്നു.
മുടിക്ക് റെട്രോ ലുക്ക് നല്‍കി സീക്വിന്‍ വേഷത്തില്‍ മോഡേണായി നടി എത്തി. "ഞാന്‍ ഇന്ത്യന്‍ വേഷങ്ങള്‍ മാത്രമേ അണിയൂ എന്ന് ആളുകള്‍ പറയുമ്പോള്‍ ..." എന്നാണ് ഈ വിഡിയോയ്ക്ക് നടി നല്‍കിയ ക്യാപ്ഷന്‍.
അമിത് മസൂര്‍ക്കര്‍ ഒരുക്കുന്ന ഷേര്‍നി എന്ന ചിത്രമാണ് വിദ്യയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. ഫോറസ്റ്റ് ഓഫീസറായിട്ടാണ് വിദ്യയുടെ കഥാപാത്രം. കോവിഡ് മൂലം സിനിമയുടെ ചിത്രീകരണം താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.