അന്ന് നിനക്ക് 19 വയസ്സ്, നീയാണെനിക്കെല്ലാം; അഭയയോട് ​ഗോപി സുന്ദർ 

താജ് മഹലിനു മുന്നിൽ നിന്നു പകർത്തിയ ചിത്രം പങ്കുവച്ചാണ് ​ഗോപിയുടെ ആശംസ
ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്

ജീവിതപങ്കാളിയും ഗായികയുമായ അഭയ ഹിരൺമയിയ്ക്ക് പിറന്നാൾ ആശംസകകൾ നേർന്ന് സംഗീതസംവിധായകൻ ഗോപി സുന്ദർ. അഭയയുടെ 32-ാം ജന്മദിനമാണ് ഇന്ന്. പണ്ടത്തെ യാത്രയ്ക്കിടെ താജ് മഹലിനു മുന്നിൽ നിന്നു പകർത്തിയ ചിത്രം പങ്കുവച്ചാണ് ​ഗോപിയുടെ ആശംസ. 

“അന്ന് നിനക്ക് 19 വയസ്സ് മാത്രം. നീയാണെനിക്കെല്ലാം. പറയാൻ വാക്കുകളില്ല പൊന്നേ… എന്റെ പ്രണയിനിയ്ക്ക് ജന്മദിനാശംസകൾ,” ചിത്രത്തോടൊപ്പം ​ഗോപി കുറിച്ചു. ​ഗോപിയുടെയും അഭയയുടെയും പ്രണയവും ഒന്നിച്ചുള്ള ജീവിതവും ഏറെ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. വിവാദങ്ങൾ സ്വകാര്യജീവിതത്തിലേക്ക് എടുക്കാതെ ജീവിതം ആഘോഷമാക്കുകയാണ് ഇരുവരും. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും ഒന്നിച്ചുള്ള വിശേഷങ്ങൾ പലപ്പോഴും ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. 

പ്രതി പൂവൻകോഴി എന്ന ചിത്രത്തില്ഡ മഞ്ജു വാര്യറിനായി പാടിയ ​ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. ​ഗോപീ സുന്ദറാണ് സം​ഗീതം നിർവ്വഹിച്ചത്. നാക്കു പെന്റ നാക്കു ടക, വിശ്വാസം അതല്ലെ എല്ലാം, മല്ലി മല്ലി ഇഡി റാണീ രാജു, 2 കണ്ട്രീസ്, ജെയിംസ് ആന്റ് ആലീസ്, സത്യ, ഗൂഢാലോചന എന്നീ ചിത്രങ്ങളിൽ ഗോപീ സുന്ദറിന്റെ സംഗീതത്തിൽ അഭയ പാടിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com