അനിയൻ അബ്രാമിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ക്യൂട്ട് വിഡിയോയുമായി എത്തിയിരിക്കുകയാണ് ഷാരൂഖ് ഖാന്റെ മകൾ സുഹാന. ഇന്നലെ എട്ടാം പിറന്നാൾ ആഘോഷിച്ച താരപുത്രനൊപ്പമുള്ള ത്രോബാക്ക് വിഡിയോയാണ് ആശംസകൾ നേരാനായി സുഹാന തെരഞ്ഞെടുത്തത്. അനിയനെ ചേർത്തു പിടിച്ചു നിൽക്കുന്ന ഏതാനും ചിത്രങ്ങളും സുഹാന ആരാധകർക്കായി പങ്കുവച്ചു.
ഷാരൂഖിന്റെയും ഗൗരിയുടേയും ഇളയമകനാണ് അബ്രാം. 2013 മെയ് ഇരുപത്തിയേഴിനാണ് അബ്രാം ജനിച്ചത്. 1991 ഒക്ടോബർ 25നായിരുന്നു ഷാറൂഖിന്റെയും ഗൗരിയുടെയും വിവാഹം. ആര്യൻ ആണ് മൂത്തമകൻ. മക്കൾക്കൊപ്പമുള്ള ചിത്രങ്ങളുടെ വിശേഷങ്ങളും കിങ് ഖാൻ തന്നെ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ