ആ തുക ദുരിതാശ്വാസ നിധിയിലേക്കു നല്‍കൂ; ഒഎന്‍വി പുരസ്‌കാരം വാങ്ങാനില്ലെന്ന് വൈരമുത്തു

ഇതിനൊപ്പം തന്റെ വകയായി രണ്ടു ലക്ഷം രൂപ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു
വൈരമുത്തു/ഫയല്‍
വൈരമുത്തു/ഫയല്‍

ചെന്നൈ: ഒഎന്‍വി പുരസ്‌കാരം സ്വീകരിക്കുന്നതില്‍ നിന്ന് പിന്‍മാറുകയാണെന്ന് തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തു. പുരസ്‌കാര സമിതിയെ വിവാദത്തിലാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പുരസ്‌കാരം സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

മീടു ആരോപണം നേരിടുന്ന വൈരമുത്തുവിന് ഒഎന്‍വി പുരസ്‌കാരം നല്‍കുന്നതിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് പുരസ്‌കാരം നല്‍കിയതു പുനഃപരിശോധിക്കുമെന്ന് ഒഎന്‍വി കള്‍ചറല്‍ അക്കാദമി ഇന്നലെ വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് വൈരമുത്തുവിന്റെ പിന്‍മാറ്റം.

പുരസ്‌കാര തുകയായ മൂന്നു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്കു കൈമാറണമെന്ന് വൈരമുത്തു അഭ്യര്‍ഥിച്ചു. ഇതിനൊപ്പം തന്റെ വകയായി രണ്ടു ലക്ഷം രൂപ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 

ചിലരുടെ പ്രതികാര നടപടിയാണ് വിവാദത്തിനു പിന്നിലെന്ന് വൈരമുത്തു പറഞ്ഞു. ജൂറിയെ അപകീര്‍ത്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. അതിനാനാണ് പുരസ്‌കാരം സ്വീകരിക്കേണ്ടെന്നു തീരുമാനിച്ചതെന്ന് വൈരമുത്തു പറഞ്ഞു. 

ലൈംഗികാതിക്രമ ആരോപണം നേരിടുന്നയാള്‍ക്ക് ഒഎന്‍വി പുരസ്‌കാരം നല്‍കുന്നതിനെ ചലച്ചിത്ര രംഗത്തുനിന്ന് ഉള്‍പ്പെടെ  നിരവധി പേരാണു വിമര്‍ശനവുമായി രംഗത്തുവന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com