'വേട്ടക്കാരൻ എത്തി'; കടുവ ലൊക്കേഷനിൽ വിവേക് ഒബ്റോയ്, വിഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th November 2021 05:03 PM  |  

Last Updated: 10th November 2021 05:03 PM  |   A+A-   |  

vivek_oberoi_movie_kaduva

ചിത്രം: ഇൻസ്റ്റ​ഗ്രാം

 

പൃഥ്വിരാജ് നായകനായ ഷാജി കൈലാസ് ചിത്രം 'കടുവ'യുടെ ചിത്രീകരണത്തിനായി ബോളിവുഡ് താരം വിവേക് ഒബ്റോയ് എത്തി. ലൂസിഫറിനു ശേഷം വിവേക് ഒബ്റോയ് അഭിനയിക്കുന്ന മലയാള ചിത്രമാണ് കടുവ. ചിത്രത്തിൽ വിവേക് അഭിനയിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഇന്നലെയാണ് ഔദ്യോ​ഗികമായി ഇക്കാര്യം പുറത്തുവിട്ടത്. 'വേട്ടക്കാരൻ എത്തി' എന്ന ക്യാപ്ഷനോടെയാണ് ചിത്രത്തിന്റെ സെറ്റിൽ വിവേക് എത്തിയ ഫോട്ടോ സോഷ്യൽമീഡിയയിൽ പങ്കുവച്ചത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by POFFACTIO (@poffactio)

പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ ആയിരുന്നു വിവേക് ഒബ്റോയ് മലയാളത്തിൽ ആദ്യമായി അഭിനയിച്ച ചിത്രം. 'ബോബി' എന്ന വില്ലൻ കഥാപാത്രത്തെ താരം അവിസ്മരണീയമാക്കി. 

പ്രഖ്യാപിച്ചതു മുതൽ വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ചിത്രമാണ് കടുവ. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. എട്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് മലയാളത്തിൽ ഒരുക്കുന്ന ചിത്രമാണ് ഇത്. മാസ് ആക്ഷൻ എൻറർടെയ്‍നർ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ജിനു എബ്രഹാം ആണ്.