റിയൽ 'സെങ്കിനി'ക്ക് സഹായവുമായി സൂര്യ; 10 ലക്ഷം രൂപ ബാങ്കിൽ സ്ഥിരനിക്ഷേപം 

ലിജോമോൾ അവതരിപ്പിച്ച സെങ്കിനി എന്ന കഥാപാത്രത്തിന് പ്രചോദനം പാർവതി അമ്മാളിന്റെ ജീവിതമാണ്
ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്


യ് ഭീം സിനിമയുടെ യഥാർഥ കഥയിലെ നായിക പാർവതി അമ്മാളിന് സഹായവുമായി നടൻ സൂര്യ. ചിത്രത്തിൽ ലിജോമോൾ അവതരിപ്പിച്ച സെങ്കിനി എന്ന കഥാപാത്രത്തിന് പ്രചോദനം പാർവതി അമ്മാളിന്റെ ജീവിതമാണ്. ഇവരുടെ പേരിൽ 10 ലക്ഷം രൂപ സൂര്യ ബാങ്കിൽ നിക്ഷേപിച്ചുവെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ചിത്രം ജാതി വിവേചനത്തെക്കുറിച്ചും ഇരുള ഗോത്രം നേരിടുന്ന വിവേചനങ്ങളെക്കുറിച്ചുമാണ് സംസാരിക്കുന്നത്. പാർവതി അമ്മാളിന്റെ പേരിൽ സൂര്യ സ്ഥിര നിക്ഷേപമായി 10 ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിച്ചുവെന്നും അതിന്റെ പലിശ എല്ലാ മാസവും ഇവരുടെ കയ്യിൽ എത്തുമെന്നുമാണ് റിപ്പോർട്ട്.  പാർവതി അമ്മാളിന്റെ കാലശേഷം ഈ തുക മകൾക്ക് ലഭിക്കും. നേരത്തെ ഇരുളർ വിഭാഗത്തിലെ ജനങ്ങൾക്ക് സഹായമൊരുക്കാൻ ഒരു കോടി രൂപ സൂര്യ നൽകിയിരുന്നു. നേരത്തെ പാർവതിക്കും കുടുംബത്തിനും പുതിയ വീട് നൽകുമെന്ന് സംവിധായകനും നടനുമായ രാഘവ ലോറൻസ് പറഞ്ഞിരുന്നു. 

ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത ജയ് ഭീം ഈ മാസം ആദ്യം ആമസോൺ പ്രൈമിലൂടെയാണ് റിലീസ് ചെയ്തത്. 90കളിൽ മോഷണക്കുറ്റമാരോപിക്കപ്പെട്ട് പോലീസ് പിടിയിലായ രാജക്കണ്ണിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് അഭിഭാഷകനായ കെ.ചന്ദ്രുവും സംഘവും നടത്തിയ നിയമപോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com