ബാത് ടബ്ബ് തോണിയാക്കി, ഷട്ടിൽ ബാറ്റുകൊണ്ട് തുഴ; പ്രതിഷേധവുമായി നടൻ മൻസൂർ അലി ഖാൻ 

നുങ്കംപാക്കത്തെ വീടിൽ നിന്നാണ് നടൻ വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

നത്ത മഴയെത്തുടർന്ന് തമിഴ്നാട്ടിൽ നഗരത്തിന്റെ പല ഭാഗത്തും വെള്ളക്കെട്ടുണ്ടായതിനു പിന്നാലെ നടന്‍ മന്‍സൂര്‍ അലി ഖാന്റെ വേറിട്ട പ്രതിഷേധം. ബാത് ടബ്ബിൽ കയറി വെള്ളത്തിലൂടെ പാട്ടും പാടി തുഴയുന്ന നടന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. നുങ്കംപാക്കത്തെ വീടിൽ നിന്നാണ് നടൻ വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. 

മൻസൂർ അലിഖാൻ തന്നെയാണ് വിഡിയോ പോസ്റ്റ് ചെയ്തത്. ‘ജനിക്കുകയാണെങ്കില്‍ തമിഴ്നാട്ടില്‍ ജനിക്കണം. തമിഴ്നാട്ടില്‍ ജനിക്കുകയാണെങ്കില്‍ ചെന്നൈയില്‍ ജനിക്കണം’– എന്ന തമിഴ് സിനിമാ പാട്ടും പാടിയായിരുന്നു പ്രതിഷേധം. ഷട്ടിൽ ബാറ്റിൽ തെർമോകോൾ കെട്ടിയാണ് തുഴയുണ്ടാക്കിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com