രാജമൗലിയുടെ ആർആർആർ റിലീസ് പ്രഖ്യാപിച്ചു; ജനുവരി 7നു തീയറ്ററുകളിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd October 2021 12:17 PM  |  

Last Updated: 03rd October 2021 12:17 PM  |   A+A-   |  

rrr_release

ചിത്രം: ഫേയ്സ്ബുക്ക്

 

രാജമൗലിയുടെ പുതിയ ചിത്രം ആർആർആർ റിലീസ് പ്രഖ്യാപിച്ചു. രാംചരൺ, ജൂനിയർ എൻടിആർ എന്നിവർ നായകരായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം 2022 ജനുവരി 7 ന് തിയറ്ററുകളിലൂടെയാണ് ചിത്രം പ്രദർശനത്തിന് എത്തുക. ഷൂട്ടിങ് പൂർത്തിയാക്കിയതിന് പിന്നാലെയാണ് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചത്. 

ബാഹുബലിക്ക് ശേഷം എത്തുന്ന രാജമൗലിയുടെ സിനിമയായതിനാൽ വളരെ പ്രതീക്ഷയോടെയാണ് ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചരിത്രവും ഫിക്ഷനും കൂട്ടിചേർത്താണ് ചിത്രം ഒരുക്കുന്നത്. ജൂനിയർ എൻടിആർ കൊമരം ഭീം ആയും രാം ചരൺ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തിൽ എത്തുന്നത്. സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by RRR Movie (@rrrmovie)

രുധിരം, രണം, രൗദ്രം എന്നാണ് ആർ.ആർ.ആർ. എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്. റിലീസിന് മുമ്പ് തന്നെ കോടികളുടെ ബിസിനസ് ചിത്രം സ്വന്തമാക്കിയിരുന്നു. 450 കോടി രൂപയിൽ ഒരുങ്ങിയ ചിത്രം റിലീസിന് മുമ്പ് തന്നെ ഡിജിറ്റൽ സാറ്റ്‌ലൈറ്റ് അവകാശത്തിലൂടെ 325 കോടി രൂപയാണ് സ്വന്തമാക്കിയത്. സീ 5, നെറ്റ്ഫ്‌ളിക്‌സ്, സ്റ്റാർഗ്രൂപ്പ് മുതലായവയാണ് റൈറ്റ് സ്വന്തമാക്കിയ കമ്പനികൾ. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകൾക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം ഇറങ്ങും. ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ.