ഹൃദയാഘാതം: നിർമാതാവ് മഹേഷ് കൊനേരു അന്തരിച്ചു 

ജൂനിയർ എൻ ടി ആർ, കല്യാൺ രാം, നന്ദമൂരി ബാലകൃഷ്ണ തുടങ്ങിയവരുടെ പിആർഒ ആയിരുന്നു
മഹേഷ് കൊനേരു
മഹേഷ് കൊനേരു

തെലുങ്ക് സിനിമാനിർമാതാവ് മഹേഷ് കൊനേരു അന്തരിച്ചു. 40 വയസ്സായിരുന്നു. വിശാഖപ്പട്ടണത്തിലെ വസതിയിൽ കുഴഞ്ഞുവീണ മഹേഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാണ് മരണകാരണം. 

മിസ് ഇന്ത്യ, 118, തിമരുസു തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവായ മഹേഷ് കൊനേരുവിന് ഈസ്റ്റ് കോസ്റ്റ് പ്രൊഡക്ഷൻ എന്ന പേരിൽ ഒരു നിർമാണ കമ്പനി സ്വന്തമായിട്ടുണ്ടായിരുന്നു. ഇതിനുപുറമെ സിനിമാരം​ഗത്ത് പിആർഒ ആയും പ്രവർത്തിച്ചിട്ടുണ്ട്.  ജൂനിയർ എൻ ടി ആർ, കല്യാൺ രാം, നന്ദമൂരി ബാലകൃഷ്ണ തുടങ്ങിയവരുടെ പിആർഒ ആയിരുന്നു മഹേഷ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com