ടൊവിനോയുടെ 'കാണക്കാണെ'യും ഒടിടി റിലീസിന്; 17ന് എത്തും; ടീസർ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th September 2021 11:20 AM  |  

Last Updated: 11th September 2021 11:31 AM  |   A+A-   |  

kanekkane_ott_release

kanekkane_ott_release

 

മിന്നൽ മുരളിക്കു പിന്നാലെ ടൊവിനോ തോമസിന്റെ മറ്റൊരു സിനിമ കൂടി ഒടിടി റിലീസ് പ്രഖ്യാപിച്ചു. മനു അശോകൻ സംവിധാനം ചെയ്യുന്ന കാണെക്കാണെയാണ് റിലീസ് തിയതി പ്രഖ്യാപിച്ചത്. സോണി ലിവ് എന്ന ഒടിടി പ്ലാറ്റ് ഫോമിലൂടെ സെപ്റ്റംബർ 17നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. ചിത്രത്തിന്റെ ടീസറിനൊപ്പമായിരുന്നു പ്രഖ്യാപനം. 

ഐശ്വര്യ ലക്ഷ്മി നായികയായി എത്തുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ത്രില്ലർ സ്വഭാവത്തിലുള്ളതാണ് ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന. ഉയരെയ്ക്ക് ശേഷം മനു അശോകനും ബോബി സഞ്ജയ് ടീമും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്.  

ഡ്രീംക്യാച്ചര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടി ആര്‍ ഷംസുദ്ധീന്‍ നിര്‍മിക്കുന്ന ചിത്രമാണ് ‘കാണെക്കാണെ’. പ്രേം പ്രകാശ്, റോണി ഡേവിഡ് രാജ്, മാസ്റ്റര്‍ ആലോക് കൃഷ്ണ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. ആല്‍ബി ഛായാഗ്രഹണം നിര്‍വഹിക്കുന്ന കാണെക്കാണെയുടെ എഡിറ്റര്‍ അഭിലാഷ് ബാലചന്ദ്രനാണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് ആണ് സംഗീതം നല്‍കുന്നത്. സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍. കല ദിലീപ് നാഥ്.