ഞങ്ങൾ തകർന്നു‌, തീരാനഷ്‌ടം; അച്ഛന്റെ വേർപാടിൽ മിയ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th September 2021 02:12 PM  |  

Last Updated: 26th September 2021 02:12 PM  |   A+A-   |  

actress_miya

ചിത്രം; ഫേയ്സ്ബുക്ക്

 

ച്ഛന്റെ വിയോ​ഗത്തിൽ ദുഃഖം പങ്കുവച്ച് നടി മിയ. പപ്പയുടെ സ്നേഹവും ഓർമ്മകളും എന്നും മനസ്സിലുണ്ടാകുമെന്നും നഷ്ടം നികത്താനാവാത്തതാണെന്നും മിയ കുറിച്ചും. പപ്പയ്ക്കും മമ്മിക്കുമൊപ്പമുള്ള ചിത്രത്തോടൊപ്പമാണ് മിയയുടെ വാക്കുകൾ. 

"അതെ പപ്പ, ആർക്കും പപ്പയുടെ സ്നേഹവും ഓർമ്മകളും ഞങ്ങളുടെ മനസ്സില് നിന്ന് എടുത്തുമാറ്റാൻ കഴിയില്ല. ഞങ്ങൾ തകർന്നു‌, അത് നികത്താനാവാത്തതാണ്. ഇത്രയും നാൾ പപ്പ ഞങ്ങൾക്ക് നൽകിയ സ്നേഹമായിരിക്കും ഇനി ഞങ്ങളെ മുന്നോട്ട് നയിക്കുന്ന ശക്തി. മിസ് യൂ പപ്പ.
പ്രാർത്ഥനകൾക്ക് എല്ലാവർക്കും നന്ദി",മിയ സോഷ്യൽമീഡിയയിൽ കുറിച്ചു.