ഭാവനയുടെ ഭജറം​ഗി 2 തിയറ്ററുകളിലേക്ക്, റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th September 2021 02:47 PM  |  

Last Updated: 26th September 2021 02:47 PM  |   A+A-   |  

Bhavana

ഫയല്‍ ചിത്രം

 

ഭാവന നായികയായി എത്തുന്ന കന്നഡ ചിത്രം  'ഭജറംഗി 2'ന്‍റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു.  ശിവരാജ് കുമാര്‍ നായകനായി എത്തുന്ന ചിത്രം ഒക്ടോബര്‍ 29ന് തീയറ്ററിലൂടെയാണ് റിലീസിന് എത്തുന്നത്. രാജ്യത്തും വിദേശത്തുമുള്ള തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും. 

2013ല്‍ പ്രദര്‍ശനത്തിനെത്തിയ ഫാന്‍റസി ആക്ഷന്‍ ചിത്രത്തിന്‍റെ രണ്ടാംഭാഗമാണ് ഇത്. എ ഹര്‍ഷയാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ജയണ്ണ ഫിലിംസിന്‍റെ ബാനറില്‍ ജയണ്ണ, ഭോഗേന്ദ്ര എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സ്വാമി ജെ ഗൗഡയാണ് ഛായാഗ്രഹണം. സംഗീതം അര്‍ജുന്‍ ജന്യ. എഡിറ്റിംഗ് ദീപു എസ് കുമാര്‍. കലാസംവിധാനം രവി ശന്തേഹൈക്ലു, സംഭാഷണം രഘു നിഡുവള്ളി, ഡോ രവി വര്‍മ്മ, വിക്രം എന്നിവരാണ് ആക്ഷന്‍ കൊറിയോഗ്രഫി. 

മലയാളത്തിൽ സജീവമല്ലെങ്കിലും കന്നഡയിൽ  തിരക്കുള്ള താരമാണ് ഭാവന. ചിത്രത്തിൽ വ്യത്യസ്ത ​ഗെറ്റപ്പിലാണ് താരം എത്തുന്നത്. ഭാവനയുടെ ലുക്ക് വൈറലായിരുന്നു. ഭജറംഗി 2 കൂടാതെ തിലകിന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ഗോവിന്ദ ഗോവിന്ദ, നാഗശേഖര്‍ സംവിധാനം ചെയ്യുന്ന ശ്രീകൃഷ്‍ണ അറ്റ് ജിമെയില്‍ ഡോട്ട് കോം എന്നിവയാണ് ഭാവനയുടേതായി പുറത്തിറങ്ങാനിരിക്കുന്ന കന്നഡ ചിത്രങ്ങള്‍.