'ശരീരം മറക്കണമെന്ന് പറഞ്ഞു, ഞാൻ ചെയ്തു'; വിമർശകർക്ക് നടിയുടെ മറുപടി, ചിത്രങ്ങൾ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th September 2021 01:09 PM  |  

Last Updated: 26th September 2021 01:09 PM  |   A+A-   |  

Urfi_Javed

ചിത്രം: ഇൻസ്റ്റ​ഗ്രാം

 

സ്ത്രധാരണത്തിന്റെ പേരിൽ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നതിന് പിന്നാലെ പുതിയ ചിത്രങ്ങൾ പങ്കുവച്ച് നടി ഉർഫി ജാവേദിന്റെ മറുപടി. മുംബൈ വിമാനത്താവളത്തിൽ ബട്ടൻ തുറന്ന തരത്തിലുള്ള പാന്റ്‌സ് ധരിച്ചതിന്റെ പേരിൽ ഉർഫിക്ക് നേരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനങ്ങളാണ് ഉയർന്നത്. ഇതിന് മറുപടിയായാണ് നടി തലമറച്ച ബാക്ക്‌ലെസ് വസ്ത്രവുമായി എത്തിയിരിക്കുന്നത്. 

''എന്നോട് ശരീരം മറക്കണമെന്ന് പറഞ്ഞു. ഞാൻ എന്റെ സ്റ്റൈലിൽ അത് ചെയ്തു''- ഉർഫി ചിത്രം പങ്കുവച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ബിഗ് ബോസ് ഒടിടിയിലൂടെ ശ്രദ്ധനേടിയ താരമാണ് ഉർഫി ജാവേദ്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Urfi (@urf7i)