നടി വിമലാ രാമനും നടൻ വിനയ് റായും വിവാഹിതരാകുന്നു. വർഷങ്ങളായി ഇരുവരും പ്രണയത്തിലാണ്. വിവാഹം അടുത്തു തന്നെയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
പൊയ് എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച വിമല സുരേഷ് ഗോപി ചിത്രം ടൈമിൽ നായികയായാണ് മലയാളത്തിൽ തുടക്കമിട്ടത്. മലയാളത്തിന് പുറമേ തെലുങ്ക്, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലും വിമല തിളങ്ങി, പ്രണയകാലം, കോളേജ് കുമാരൻ, നസ്രാണി, കൽക്കത്ത ന്യൂസ്, ചാട്ടം, ഡാം 999, രാമൻ തേടിയ സീതൈ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. 'ഗ്രാൻഡ്മ' ആണ് ഏറ്റവും പുതിയ ചിത്രം.
വിനയ് റായ് ഉന്നാലെ ഉന്നാലെ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയത്തിന് തുടക്കമിട്ടത്. ജയം കൊണ്ടേൻ, എൻട്രെൻണ്ടും പുന്നഗൈ തുടങ്ങിയ ചിത്രങ്ങളിൽ നായകനായി. സൂര്യയുടെ എതിർക്കും തുനിന്തവനാണ് വിനയ് അഭിനയിച്ച് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. 'ഓ മൈ ഡോഗ്' എന്ന സിനിമയാണ് ഇനി റിലീസ് ചെയ്യാനുള്ളത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ