'ബെന്നിഫർ' വീണ്ടും ഒന്നിക്കുന്നു; ജെന്നിഫർ ലോപ്പസിന്റെയും ബെൻ അഫ്‌ളെക്കിന്റെയും രണ്ടാം വിവാഹനിശ്ചയം കഴിഞ്ഞു 

ജെന്നിഫർ ലോപ്പസ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്
ജെന്നിഫര്‍ ലോപ്പസും ബെന്‍ അഫ്‌ളെക്കും
ജെന്നിഫര്‍ ലോപ്പസും ബെന്‍ അഫ്‌ളെക്കും

പ്രണയം അവസാനിപ്പിച്ച് രണ്ടുവഴിക്ക് പിരിഞ്ഞ താരജോഡിയായ ജെന്നിഫർ ലോപ്പസും (52) ബെൻ അഫ്‌ളെക്കും (49) വീണ്ടും ഒരുമിക്കുന്നു. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചം കഴിഞ്ഞു. ജെന്നിഫർ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. 

2002ൽ ആഘോഷമായി വിവാഹനിശ്ചയം നടത്തിയെങ്കിലും രണ്ടുവർഷത്തിന് ശേഷം ഇരുവരും വേർപിരിഞ്ഞു. ഈ ബന്ധത്തിന് മുമ്പ് ജെന്നിഫർ രണ്ട് തവണ വിവാഹം ചെയ്തിരുന്നു. ഈ രണ്ടു ബന്ധങ്ങളും വളരെ പെട്ടന്ന് തന്നെ അവസാനിച്ചു. ബെൻ അഫ്‌ളെക്കുമായി വേർപിരിഞ്ഞ ശേഷം മാർക്ക് ആന്റണിയെ വിവാഹം ചെയ്തു. 2014 വിവാഹമോചിതയായി. 

കഴിഞ്ഞ വർഷം ജനുവരിയിൽ ബെൻ നടി അമ്മ ഡി അർമാസുമായി വേർപിരിഞ്ഞു. ബേസ്‌ബോൾ കളിക്കാരൻ അലക്‌സ് റോഡ്രിഗസ്സുമായുള്ള ബന്ധം ജനിഫറും അവസാനിപ്പിച്ചു. ഇതോടെ ബെന്നിഫർ പ്രണയം വീണ്ടും മൊട്ടിട്ടെന്നാണ് ആരാധകർ കരുതുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com