റോക്കിങ് സ്റ്റാർ യഷ് എത്തി, കെജിഎഫ് 2 ആരവം കേരളത്തിലേക്കും; വരവേറ്റ് സുപ്രിയ; വിഡിയോ 

പൃഥ്വിരാജ് പ്രൊഡക്‌ഷൻസാണ് ചിത്രത്തിന്റെ മലയാളം പതിപ്പ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്
വീഡിയോ സ്ക്രീൻഷോട്ട്
വീഡിയോ സ്ക്രീൻഷോട്ട്

‘കെജിഎഫ് 2’വിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടൻ യഷും നടി ശ്രീനിധി ഷെട്ടിയും കൊച്ചിയിലെത്തി. പൃഥ്വിരാജ് പ്രൊഡക്‌ഷൻസാണ് ചിത്രത്തിന്റെ മലയാളം പതിപ്പ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. പൃഥ്വിയുടെ അഭാവത്തിൽ സുപ്രിയയാണ് യഷിനെയും ശ്രീനിധിയെയും സ്വീകരിച്ചത്. ‘ആടുജീവിതം’ സിനിമയുടെ ചിത്രീകരണത്തിനായി പൃഥ്വിരാജ് വിദേശത്താണ്. 

കെജിഎഫ് ചാപ്റ്റർ 1ന് നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച യഷ് രണ്ടാം ഭാ​ഗം അതിലും മികച്ചതായിരിക്കുമെന്നാണ് പറഞ്ഞത്. ഇവിടെ വരാന്‍ പറ്റിയത് സന്തോഷം. നിങ്ങളെ കാണാന്‍ പറ്റിയതിലും വളരെ വളരെ സന്തോഷം. ഒന്നാം ഭാഗത്തിന് നല്‍കിയ പിന്തുണയ്ക് നന്ദി, ഇക്കുറി കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വലുതും മികച്ചതുമാകും കാരണം പൃഥ്വിരാജും സുപ്രിയയും ഞങ്ങള്‍ക്കൊപ്പമുണ്ട്. ഇത് സിനിമയോടുള്ള അവരുടെ സ്‌നേഹമാണ്. ഞങ്ങളെയെല്ലാം ഒന്നിച്ചുകൊണ്ടുവരാന്‍ കഴിയുന്ന ഒന്നാണ് സിനിമ. കര്‍ണാടകയില്‍ ഞങ്ങള്‍ എല്ലാം നിങ്ങളുടെ സിനിമകള്‍ കാണാറുണ്ട് ആഘോഷിക്കാറുണ്ട്. ആരെങ്കിലും എന്തെങ്കിലും നല്ലത് ചെയ്താല്‍ എല്ലാവരും ഒന്നിച്ച് അത് ആഘോഷിക്കണം, യഷ് പറഞ്ഞു. 

കെജിഎഫ് 2 പൃഥ്വിരാജ് പ്രൊഡക്‌ഷൻസിലൂടെ കേരളത്തിലെത്തിക്കാൻ സാധിക്കുന്നത് വലിയൊരു അംഗീകാരമായും അഭിമാനമായുമാണെന്ന് സുപ്രിയ പറഞ്ഞു. ഏപ്രിൽ 14ന് എല്ലാവരും തിയറ്ററുകളിലെത്തുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നു സുപ്രിയ പറഞ്ഞു. കെജിഎഫ് 2 മലയാളം ഡബിങ്ങിനു പിന്നിൽ പ്രവർത്തിച്ച തിരക്കഥാകൃത്ത്‌ ശങ്കർ രാമകൃഷ്ണനും ചടങ്ങിൽ പങ്കെടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com