കായംകുളം കൊച്ചുണ്ണിയ്ക്ക് ശേഷം നിവിന്‍ പോളി - റോഷന്‍ ആന്‍ഡ്രൂസ് ടീം വീണ്ടും

നിവിന്‍ പോളിക്കൊപ്പം ഈ ചിത്രത്തില്‍ സിജു വിത്സന്‍, സൈജു കുറുപ്പ്, അജു വര്‍ഗീസ്, സാനിയ ഇയ്യപ്പന്‍ എന്നിവരും വേഷമിടുന്നു.
ചിത്രത്തിന്റെ പൂജാ ചടങ്ങിനിടെ
ചിത്രത്തിന്റെ പൂജാ ചടങ്ങിനിടെ

കൊച്ചി:  'കായംകുളം കൊച്ചുണ്ണി'ക്ക് ശേഷം നിവിന്‍ പോളി,റോഷന്‍ ആന്‍ഡ്രൂസ് വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പൂജാ ചടങ്ങും സ്വിച്ചോണ്‍ കര്‍മ്മവും കൊട്ടാരക്കര ഗണപതി ക്ഷേത്രാങ്കണത്തില്‍ വച്ച് നടന്നു.

നിവിന്‍ പോളിക്കൊപ്പം ഈ ചിത്രത്തില്‍ സിജു വിത്സന്‍, സൈജു കുറുപ്പ്, അജു വര്‍ഗീസ്, സാനിയ ഇയ്യപ്പന്‍ എന്നിവരും വേഷമിടുന്നു. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍. ദിവാകരന്‍ നിര്‍വ്വഹിക്കുന്നു.
നവീന്‍ ഭാസ്‌കര്‍ തിരക്കഥ എഴുതുന്നു.

 ദുബായ്, ബാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി ഏപ്രില്‍ 20-ന് ചിത്രീകരണം ആരംഭിക്കും. സംഗീതം-ജേക്‌സ് ബിജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-നോബിള്‍ ജേക്കബ്,പ്രൊഡക്ഷന്‍ ഡിസൈനര്‍-അനീഷ് നാടോടി,കോസ്റ്റ്യൂം ഡിസൈനര്‍-സുജിത്ത് സുധാകരന്‍,മേക്കപ്പ്-സജി കൊരട്ടി, അസ്സോസിയേറ്റ് ഡയറക്ടേഴ്സ്-കെ. സി. രവി, ദിനേശ് മേനോന്‍, ആര്‍ട്ട് ഡയറക്ടര്‍ - ആല്‍വിന്‍ അഗസ്റ്റിന്‍, സ്റ്റില്‍സ്-സലീഷ്.പി ആര്‍ ഒ-എ എസ് ദിനേശ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com